24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

May 21, 2024
March 5, 2024
September 20, 2023
July 17, 2023
May 24, 2023
February 9, 2023
January 26, 2023
January 21, 2023
December 30, 2022
October 29, 2022

യുവതി പ്രണയത്തില്‍ നിന്ന് പിന്മാറി: ഫേസ്ബുക്ക് ലൈവിലൂടെ യുവാവ് ആത്മ ഹ ത്യ ചെയ്തു

Janayugom Webdesk
ഗുവാഹത്തി
December 30, 2022 6:35 pm

കാമുകി പ്രണയത്തില്‍ നിന്ന് പിന്മാറിയെന്നാരോപിച്ച് യുവാവ് ജീവ നൊടുക്കി. 27 വയസുകാരനായ ജയദീപ് റോയ് എന്ന യുവാവാണ് ഫേസ്ബുക്ക് ലൈവിൽ വന്ന് സ്വയം ജീവ നൊടുക്കിയത്. അസമിലാണ് സംഭവം. കുടുംബത്തിന്റെ സമ്മർദം കാരണം വിവാഹം കഴിക്കുന്നതിൽ നിന്ന് കാമുകി പിന്മാറിയെന്നാണ് യുവാവ് ആരോപിച്ചത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിൽചറിൽ താമസിക്കുന്ന മുറിയിൽ, തൂങ്ങി മരിക്കുകയായിരുന്നു ജയദീപ്. ‘ഞാൻ വിവാഹാഭ്യർത്ഥനയുമായി വീട്ടിൽ പോയി. എന്നാൽ. എല്ലാവരുടെയും മുന്നിൽ വച്ച് അവൾ എന്നെ തിരസ്കരിച്ചു. പിന്നീട്, ഞങ്ങളുടെ ബന്ധത്തിന്റെ പേരിൽ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവൻ എന്നെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവൾ വിഷമിക്കാതിരിക്കാൻ ഈ ലോകത്തുനിന്ന് ഞാൻ പോവുകയാണ്. അമ്മയോടും അമ്മാവനോടും സഹോദരിയോടും ജ്യേഷ്ഠനോടുമൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങളെയെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, അതിനെക്കാൾ ഞാൻ എന്റെ കാമുകിയെ സ്നേഹിക്കുന്നു.”- ഫേസ്ബുക്ക് ലൈവിൽ ജയദീപ് പറഞ്ഞു.

Eng­lish Sum­ma­ry: Man Dies By Sui­cide On Face­book Live Over Girl­friend’s No To Marriage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.