5 March 2026, Thursday

Related news

February 27, 2026
February 27, 2026
February 26, 2026
February 21, 2026
February 17, 2026
February 17, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026

സംശയം; ഭാര്യയെയും ഭാര്യാമാതാവിനെയും നവവരന്‍ വെട്ടിക്കൊന്നു

Janayugom Webdesk
ഹൈദരാബാദ്
March 15, 2023 6:14 pm

ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ചിന്താലമുനി സ്വദേശിയായ ശ്രാവണ്‍കുമാറും(28) അച്ഛന്‍ വെങ്കടേശ്വരലുവുമാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ശ്രാവണിന്റെ ഭാര്യ കൃഷ്ണവേണി(23) അമ്മ രമാദേവി(50) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ശ്രാവണിന്റെ ഭാര്യാപിതാവായ പ്രസാദിന് ഗുരുതരപരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് സംഭവം.

തെലങ്കാന വാനപര്‍ഥി സ്വദേശിനിയായ കൃഷ്ണവേണിയും ശ്രാവണ്‍കുമാറും മാര്‍ച്ച് ഒന്നാംതീയതിയാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനുംദിവസങ്ങള്‍ക്ക് ശേഷം ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ശ്രാവണിന് സംശയമുണ്ടായി. തുടര്‍ന്നാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്. കൊല നടത്താൻ ഇയാളുടെ പിതാവും സഹായിക്കുകയായിരുന്നു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോരവാര്‍ന്നാണ് കൃഷ്ണവേണിയും രമാദേവിയും മരിച്ചത്. കൃത്യം നടത്തിയശേഷം പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Eng­lish Sum­ma­ry: man killed his wife and mother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.