27 April 2024, Saturday

ജനസംഖ്യാ കമ്മീഷൻ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ നടപ്പാക്കാനുള്ള പ്രമേയങ്ങൾ മണിപ്പൂർ നിയമസഭ പാസാക്കി

Janayugom Webdesk
ഇംഫാല്‍
August 6, 2022 3:16 pm

സംസ്ഥാന ജനസംഖ്യാ കമ്മീഷൻ, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) എന്നിവ നടപ്പാക്കാനുള്ള പ്രമേയങ്ങൾ മണിപ്പൂർ നിയമസഭ ഏകകണ്ഠമായി പാസാക്കി. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം ജനതാദൾ (യുണൈറ്റഡ്) എംഎൽഎ കെ ജോയ്കിഷനാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.

1971നും 2001നും ഇടയിൽ സംസ്ഥാനത്തെ മലയോര മേഖലയിലെ ജനസംഖ്യ 153.3 ശതമാനം വർദ്ധിച്ചതായും 2002നും 2011നും ഇടയിൽ 250.9 ശതമാനത്തിൽ എത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പുറത്തുനിന്നും ആളുകള്‍ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറുന്നത് സംബന്ധിച്ച് ജെഡിയു എംഎൽഎ ആശങ്ക പ്രകടിപ്പിച്ചു. താഴ്‌വര ജില്ലകളിൽ നിന്നുള്ളവരെ മലനിരകളിൽ സ്ഥിരതാമസമാക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ജനസംഖ്യ ഗണ്യമായി വർധിച്ചതായി അദ്ദേഹം ഉന്നയിച്ചു.

അനധികൃത കുടിയേറ്റക്കാരുടെ ജനസംഖ്യ വൻതോതിൽ വർദ്ധിച്ചു. മ്യാൻമറുമായി മണിപ്പൂരിന് അന്താരാഷ്ട്ര അതിർത്തിയുണ്ടെന്ന് ജെഡിയു എംഎൽഎ ചൂണ്ടിക്കാട്ടി. ജെഡിയു എംഎൽഎ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങളുടെ ചർച്ചയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പങ്കെടുത്തു. മറ്റൊരു വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ എൻആർസി എപ്പോൾ നടപ്പാക്കുമെന്ന് കണ്ടറിയണം.

Eng­lish summary;Manipur Assem­bly passed res­o­lu­tions to imple­ment Pop­u­la­tion Com­mis­sion and Nation­al Reg­is­ter of Citizens
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.