12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

August 29, 2024
January 1, 2024
January 1, 2024
August 14, 2023
August 5, 2023
August 3, 2023
August 3, 2023
August 2, 2023
August 2, 2023
August 2, 2023

മന്നം ജയന്തി സമ്മേളനം നാളെ

Janayugom Webdesk
ചങ്ങനാശേരി
January 1, 2024 4:55 pm

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 147-ാം മത് ജയന്തി ആഘോഷം നാളെ പെരുന്ന മന്നം നഗറിൽ പ്രത്യേകം സജീകരിച്ച പന്തലിൽ നടക്കും. ജനുവരി രണ്ടിന് രാവിലെ ഏഴിന് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം 10.45 ന് മന്നം ജയന്തി സമ്മേളനത്തെ എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വാഗതം ചെയ്യും.

തുടർന്ന് മന്നം ജയന്തി ആഘോഷം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ അധ്യക്ഷതവഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും, എന്‍ കെ പ്രേമചന്ദ്രൻ എം പി മന്നം അനുസ്മരണവും നടത്തും. എന്‍എസ്എസ് ട്രഷറർ അഡ്വ. എന്‍വി അയ്യപ്പൻപിള്ള കൃതജ്ഞതയും ആശംസിക്കും.

Eng­lish Summary;Mannam Jayan­ti con­fer­ence tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.