5 May 2024, Sunday

മീൻമുട്ടി

കെ എൻ ഷാജികുമാർ
April 3, 2022 7:54 am

പരൽമീനുകൾ പരതുന്നിടം
പതിവുകളെല്ലാം തെറ്റുന്നിടം
ഇത് മീൻമുട്ടി, പ്രണയികൾ
നവവിരഹമായി കൊഴിയുന്നിടം
ഇവിടുണ്ട് പണ്ട് തലമുറ
കൈമാറിയ പ്രണയഗാനങ്ങൾ
പല്ലുപോയ സിംഹഗർജനങ്ങൾ
ഒറ്റയാന്റെ നിശബ്ദവിപ്ളവം
ഇവിടുണ്ട് ചന്ദ്രികചന്ദനംപൂശിയ
രാത്രികളുടെ രക്തഗന്ധം
പാതിരാത്രിയിൽ പിരിഞ്ഞവന്റെ
പകുതിവെന്ത കവിൾത്തടം
ഇവിടുണ്ട് ഒരു വിധവയുടെ
പൊട്ടിയ താലിച്ചരടിന്റെ
തീക്ഷ്ണതയും കാമലിഖിതവും
ദീർഘനിശ്വാസ സംതൃപ്തിയും
ഇത് മീൻമൂട്ടി പരൽമീനുകൾ
ചത്തുമലയ്ക്കുന്നിടം
പലരുമൊത്ത് പടരുന്നിടം
പാണ്ടിപ്പട പാർക്കുന്നിടം
ഇത് മീൻമൂട്ടി കവിയുടെ
കവിതകളെല്ലാം ചിതറുന്നിടം

* തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ് മീൻമുട്ടി വെള്ളച്ചാട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.