27 April 2024, Saturday

കശ്മീര്‍ ഭരണകൂടത്തിന്റെ വാദം പൊളിയുന്നു; വീട്ടു തടങ്കലിലാണെന്ന് മെഹബൂബ മുഫ്തി

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2021 4:49 pm

താൻ വീട്ടു തടങ്കലിലാണെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ ട്വീറ്റ്. കശ്മീരിൽ സാധാരണ സ്ഥിതിയാണെന്ന ഭരണകൂടത്തിന്റെ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അവർ ട്വീറ്റ് ചെയ്തു. ദക്ഷിണ കശ്മീരിലെ കുൽഗാം സന്ദർശിക്കുന്നതിനായി വീട്ടിൽനിന്നു യാത്ര തിരിക്കാനുള്ള അനുമതി മെഹ്ബൂബ മുഫ്തിക്കു ലഭിച്ചിരുന്നില്ല.

വീടിന്റെ ഗെയിറ്റ് താഴിട്ടു പൂട്ടിയിരിക്കുന്ന ചിത്രവും അവർ പങ്കുവച്ചു. എന്നാല്‍ ‘ഇസഡ് പ്ലസ് സുരക്ഷയാണ് മെഹ്ബൂബ മുഫ്തിക്കു നൽകേണ്ടതെന്നും ഇത്രയധികം ജീവനക്കാരെ സുരക്ഷയ്ക്കായി വിട്ടുനൽകാനാകാത്ത സാഹചര്യം ആയതിനാലാണ് അവരെ വീട്ടു തടങ്കലിലാക്കിയതെന്നുമാണ് പൊലീസിന്റെ വാദം. അതേസമയം കശ്മീരിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ പുനസ്ഥാപിച്ചെന്നും ജനജീവിതം സാധാരണ നിലയിലായി എന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ENGLISH SUMMARY:Mehbooba Mufti says she is under house arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.