22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024

കേരളത്തിൻ്റെ സാമൂഹിക മാറ്റത്തിന് നിർണായ പങ്ക് വഹിച്ച വ്യക്തിയാണ് മഹാത്മാ അയ്യൻകാളി: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
September 9, 2022 11:53 am

കേരളത്തിൻ്റെ സാമൂഹിക മാറ്റത്തിന് വളരെയേറെ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് മഹാത്മാ അയ്യൻകാളി എന്ന് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത് വെള്ളയബലം അയ്യൻകാളി സ്ക്വയറിൽ കെപിഎംഎസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളി അവിട്ട ദിനാഘോഷ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

രാജഭരണത്തിന് എതിരായും , ആ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥക്ക് എതിരെയും ഉള്ള അയ്യൻകാളിയുടെ വാക്കുകളും പ്രവർത്തികളും കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച് അവർക്ക് ഉയർത്ത് എഴുന്നേൽപ്പിൻ്റെ വാക്കുകളായി മാറ്റാൻ കഴിഞ്ഞു. ഓണത്തിന് മുമ്പ് ആദിവാസി മേഖലയിൽ ഉൾപ്പെടെ ഓണ കിറ്റ് എല്ലാ വിഭാഗം ജനങ്ങൾക്കും പരാതി രഹിതമായി നൽകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നലശ്രീകുമാർ, മുൻ സ്പീക്കർ എം വിജയകുമാർ, കെപിഎംഎസ് ജില്ലാപ്രസിഡൻ്റ് ജി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Mahat­ma Ayyankali is a per­son who played a deci­sive role in the social change of Ker­ala: Min­is­ter GR Anil

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.