3 February 2025, Monday
KSFE Galaxy Chits Banner 2

മന്ത്രി വി എൻ വാസവന്റെ വാഹനം അപകടത്തിൽ പെട്ടു

Janayugom Webdesk
കോട്ടയം
January 3, 2022 2:01 pm

മന്ത്രി വി.എൻ വാസവന്റെ വാഹനം അപകടത്തിൽ പെട്ടു. പാമ്പാടി ഒൻപതാം മൈലിന് സമീപം പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ മുൻ വശം തകർന്നു. ആർക്കും പരിക്കുകളില്ല. ക്രോസ് റോഡ്സ് സ്കൂളിലെ പരിപാടിക്കു ശേഷം കോട്ടയം ഭാഗത്തേക്ക് പോകും വഴി എതിർ ദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബയോ മെഡിക്കൽ വേസ്റ്റ് എടുക്കുന്ന കമ്പനി വാഹനവുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് വാഹനത്തിൽ മുൻ വശം തകർന്നതിനാൽ മന്ത്രി മറ്റൊരു വാഹനത്തിലാണ് യാത്ര തിരിച്ചത്.

Eng­lish Summary:Minister VN Vasa­van’s vehi­cle was involved in an accident

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.