27 April 2024, Saturday

എം കെ അർജ്ജുനൻ മാസ്റ്റർ പുരസ്കാരം ഗായകൻ പി ജയചന്ദ്രന്

Janayugom Webdesk
കൊച്ചി
February 16, 2022 9:32 am

സംഗീത സംവിധായകൻ എം കെ അർജ്ജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം ഗായകൻ പി ജയചന്ദ്രന്.
വിവിധ ഭാഷകളിലെ ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ് ഈ വർഷത്തെ പുരസ്കാരത്തിന് ജയചന്ദ്രനെ അർഹനാക്കിയതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 25000 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
അർജ്ജുനൻ മാസ്റ്ററുടെ 87 — മത് ജന്മദിനമായ മാർച്ച് ഒന്നിന് വൈകിട്ട് 3.30ന് തൃശൂർ പ്രസ്സ് ക്ലബ് ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ജനപ്രതിനിധികളും ചലച്ചിത്ര, സാംസ്കാരികമേഖലകളിലെ പ്രമുഖരും പങ്കെടുക്കും. തിരക്കഥാകൃത്ത് ജോൺ പോൾ, കവി പ്രഭാവർമ്മ, സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ എന്നിവരടങ്ങിയ ജൂറിയാണ് ജയചന്ദ്രനെ അവാർഡിനായി നിർദേശിച്ചത്.
വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. സി എം രാധാകൃഷ്ണൻ, പ്രസിഡന്റ് പള്ളുരുത്തി സുബൈർ, സെക്രട്ടറി അശോകൻ അർജ്ജുനൻ, വിദ്യാധരൻ മാസ്റ്റർ, വി കെ പ്രകാശൻ, സുധീർ രാജ്, ജോസഫ് ആന്റണി എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: MK Arju­nan Mas­ter Award for Singer P Jayachandran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.