9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 4, 2024
August 31, 2024
August 31, 2024
August 30, 2024
August 29, 2024
August 24, 2024
August 22, 2024
August 20, 2024
August 16, 2024

മണിപ്പൂരിൽ സ്ത്രീകളുടെ മാനം കാക്കാത്ത മോഡി കേരളത്തിൽ റോഡ് ഷോ സംഘടിപ്പിച്ചത് അപഹാസ്യം: ബിനോയ് വിശ്വം

Janayugom Webdesk
ആലപ്പുഴ
January 4, 2024 7:15 pm

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ ആനയിച്ചപ്പോൾ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിൽ വന്ന് വനിതകൾക്കായി റോഡ് ഷോ സംഘടിപ്പിച്ചത് അപഹാസ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. സ്ത്രീകളുടെ മാനം കാക്കാൻ അറിയാത്ത മോഡി വെറുമൊരു നാടകക്കാരനാണെന്നും അദ്ദേഹം പറഞ്ഞു വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും, വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പപാർച്ചന നടത്തിയ ശേഷം ചേർന്ന പൊതുസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ സംരക്ഷണത്തിന്റെ പേരിൽ ഗ്രാമങ്ങളിൽ പാചക വാത വിതരണം പ്രഖ്യാപിച്ചതിന് ശേഷം നിലവിലുണ്ടായിരുന്ന സബ്സിഡി പോലും ഇല്ലാതാക്കിയത് കേന്ദ്ര സർക്കാരാണ്. വനിതാ ക്ഷേമത്തിന്റെ പേര് പറഞ്ഞ് വൻ പ്രചാരണം നടത്തി സംഘടിപ്പിച്ച കക്കൂസ് നിർമ്മാണ പദ്ധതിയുടെ അവസ്ഥയും പരിതാപകരമാണ്. ലോക പട്ടിണി സൂചികയിൽ നൂറ്റി പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ആരോഗ്യ‑വിദ്യാഭ്യാസ കാർഷിക വ്യാവസായിക മേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് ബിജെപി വർഗ്ഗീയതയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയുടെ ഗ്യാരന്റി എന്നത് ഹിറ്റ്ലർ സ്റ്റൈലാണ്.

മോഡിയുടെ ആശയങ്ങൾ ഫാസിസത്തിന്റെ ഇന്ത്യൻ പ്രതീകമാണ്. മാധ്യമങ്ങളെ കാണാൻ ഭയമുള്ള പ്രധാമന്ത്രിയ്ക്ക് എന്തിനാണ് ഇത്രയും വലിയ നാക്ക്. പത്ത് വർഷം മുമ്പാണ് മോഡി മാധ്യമപ്രവർത്തകരെ കണ്ടത്. ജനാധിപത്യ വ്യവസ്ഥയിൽ ഒരു പ്രധാനമന്ത്രിക്ക് മാധ്യമപ്രവർത്തകരെ കാണാൻ ഭയം എന്തിനാണ്. മോഡിക്ക് കേരളത്തെ അറിയില്ല. അത് പറഞ്ഞു കൊടുക്കാൻ പറ്റിയ ആരും ഇവിടെയില്ല.

മോഡി പറയുന്ന ഹിന്ദുത്വത്തിന്‌ യഥാർഥ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. യഥാർഥ ഹിന്ദുമതവും മോഡിയുടെ ഹിന്ദുത്വവാദവും രണ്ടാണ്. ഹിന്ദുത്വവാദം ഇന്ത്യൻഫാസിസ്റ്റുകൾ തങ്ങളുടെ അറുപിന്തിരിപ്പൻ നയത്തെ വെള്ളപൂശാനായി കണ്ടുപിടിച്ച കള്ള പദമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. കൃഷി മന്ത്രി പി പ്രസാദ്, ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, എസ് സോളമൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി കൃഷ്ണ പ്രസാദ്, വി മോഹൻദാസ്, ദീപ്തി അജയകുമാർ, ഡി സുരേഷ് ബാബു, നേതാക്കളായ എം കെ ഉത്തമൻ, എൻ എസ് ശിവപ്രസാദ്, ആർ സുരേഷ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Modi did not pro­tect wom­en’s dig­ni­ty in Manipur, orga­nized road show in Ker­ala is a trav­es­ty: Binoy Viswam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.