7 May 2024, Tuesday

Related news

May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024

ആരോപണങ്ങളില്‍ ഒഴിഞ്ഞുമാറി മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2024 10:17 pm

മണിപ്പൂര്‍, വിലക്കയറ്റം അടക്കമുള്ള വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്‌സഭയില്‍ നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗവും പതിവ് വായ്ത്താരിയായി മാറി. 

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകുന്നില്ലന്നും ബിജെപി ഇതര സര്‍ക്കാരുകളോട് സര്‍ക്കാര്‍ ചിറ്റമ്മ നയം പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ ആക്ഷേപമുയര്‍ത്തി. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് കാര്യമായ പങ്കില്ലെന്നും ധനകമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ചോദ്യ പേപ്പര്‍ ചോര്‍ച്ച, പരീക്ഷാര്‍ത്ഥികള്‍ക്ക് വഴിവിട്ട സഹായം ഉള്‍പ്പെടെ പൊതു പരീക്ഷകളില്‍ നടക്കുന്ന നിയമ വിരുദ്ധ നടപടികള്‍ തടയാന്‍ ഉദ്ദേശിക്കുന്ന പൊതു പരീക്ഷ (ന്യായരഹിത പ്രവര്‍ത്തനങ്ങള്‍ തടയല്‍) ബില്‍ 2024 ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജമ്മു, കാശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള ബില്ലും ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജല മലിനീകരണം തടയാനും നിയന്ത്രണത്തിനുള്ള ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. 

Eng­lish Sum­ma­ry: Modi keep mums in the allegations

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.