8 May 2024, Wednesday

Related news

February 8, 2024
December 5, 2023
December 4, 2023
December 4, 2023
December 4, 2023
December 4, 2023
November 10, 2023
November 7, 2023
November 7, 2023
November 7, 2023

മ്യാന്‍മറിലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് മിസോറാമില്‍ എത്തിയത് 22,000 അഭയാര്‍ത്ഥികള്‍ 

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2022 9:41 pm

കഴിഞ്ഞ വര്‍ഷത്തെ മ്യാന്‍മറിലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് മിസോറാമില്‍ എത്തിയവരുടെ എണ്ണം 22,000ത്തിലെത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 8000 അഭയാര്‍ത്ഥികള്‍ എത്തിയതായും സര്‍ക്കാര്‍ രേഖയില്‍ പറയുന്നു.

ജനപ്രതിനിധികളും നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. അഭിയാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. ഇതിനുള്ള നടപടി നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നും മിസോറാം സര്‍ക്കാര്‍ പറഞ്ഞു.

ചെറുവഞ്ചികളില്‍ തിഔ നദി കടന്ന് വനത്തിലൂടെ യാത്ര ചെയ്താണ് അഭയാര്‍ത്ഥികള്‍ സംസ്ഥാനത്ത് എത്തുന്നത്. ഇവരില്‍ കൂടുതലും ചിന്‍ സംസ്ഥാനത്തു നിന്നുള്ളവരാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

eng­lish summary;More than 22,000 refugees have arrived in Mizo­ram fol­low­ing a mil­i­tary coup in Myanmar

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.