23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

മക്കൾക്ക് അമ്മ വിഷം നൽകി സംഭവം; അമ്മയ്ക്ക് പിന്നാലെ മൂത്ത കൂട്ടിയും മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 17, 2021 10:00 am

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂത്ത കുട്ടി മരിച്ചു. ഒമ്പത് വയസുകാരി ജ്യോതികയാണ് രാത്രിയോടെ മരിച്ചത്. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ശ്രീജാ കുമാകി രാവിലെ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. ജൂസില്‍ എലി വിഷം നല്‍കിയാണ് ശ്രീജ കുട്ടികള്‍ക്ക് കൊടുത്തതെന്ന് പൊലീസ് കണ്ടെത്തി. 

ഇളയ രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. ഏഴും മൂന്നരയും വയസ്സുള്ള കുട്ടികളാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികള്‍ക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുന്നത്. ഉടൻ ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ശ്രീജ മരിച്ചത്. കുടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:Mother poi­son­ing chil­dren to death; The eldest died after his mother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.