26 April 2024, Friday

Related news

April 19, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024

നവംബര്‍ 2 ദേശീയ ആയുര്‍വേദ ദിനം; പോഷണത്തിന് ആയുര്‍വേദം

Janayugom Webdesk
തിരുവനന്തപുരം
November 1, 2021 5:29 pm

ദേശീയ ആയുര്‍വേ ദിനത്തില്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ രണ്ടിന് രാവിലെ 9.30 മണിക്ക് ഓണ്‍ലൈനായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് ആയുഷ് വകുപ്പ് നടത്തുന്ന ശില്പശാലയുടേയും കുട്ടികൾക്കുള്ള സമഗ്ര കൊവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതിയുടേയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഇത്തവണ ‘പോഷണത്തിന് ആയുർവേദം’ എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിന സന്ദേശം. അതേസമയം ആരോഗ്യവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ആയുര്‍വേദം പറയുന്നതായി മന്ത്രി പറഞ്ഞു. ഭക്ഷണം നല്ല രീതിയില്‍ കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് കാണുന്നുണ്ട്. 

ഇതിന് പ്രധാന കാരണം പോഷണം സംബന്ധിച്ച അവബോധം ഇല്ലാത്തതാണ് കാരണം. പന്ത്രണ്ടില്‍ താഴെ രക്തത്തിലെ ഹീമോഗ്ലോബിന്‍ താഴ്ന്നാല്‍ ആരോഗ്യകരമായ ജീവതത്തെയാണ് ബാധിക്കുക. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ച, രോഗപ്രതിരോധ ശേഷി, ആരോഗ്യം, ബുദ്ധി, ശരീരഭാരം, ഓര്‍മ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാല്‍ കോവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നല്‍ക്കേണ്ടത്. പച്ചക്കറികളും, പഴങ്ങളും ആഹാരത്തില്‍ പ്രാധാന്യം നല്‍ക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമുണ്ടാകുവാൻ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകൾ ശീലിക്കുകയും ചെയ്യണം. 

ENGLISH SUMMARY:National Ayurve­da Day; Ayurve­da for nutrition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.