27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 16, 2024
May 27, 2024
May 24, 2024
May 9, 2024
May 8, 2024
May 8, 2024
May 6, 2024
April 29, 2024
April 19, 2024
April 12, 2024

വാരിക്കോരി വധശിക്ഷ വിധിച്ച് കീഴ്ക്കോടതികള്‍; കഴിഞ്ഞവര്‍ഷം ഹൈക്കോടതി അംഗീകരിച്ചത് ഒരെണ്ണം മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2024 9:40 pm

കീഴ്ക്കോടതികള്‍ വധശിക്ഷ വിധിച്ച കേസുകളില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതി അംഗീകരിച്ചത് ഒരെണ്ണം മാത്രമെന്ന് കണക്കുകള്‍. 2000ത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊലപാതക കേസിലെ കുറ്റവാളിക്ക് കര്‍ണാടക ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍ സുപ്രീം കോടതി വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ല.

വധശിക്ഷ നടപ്പാക്കുന്ന കേസുകള്‍ക്ക് ഹൈക്കോടതികള്‍ അംഗീകാരം നല്‍കുന്നതില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ 15 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 57 കേസുകളാണ് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി തീര്‍പ്പാക്കിയത്. 2022ല്‍ ഇത് 68 ആയിരുന്നു. ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ അഡ്വൗക്കസി വിഭാഗമായ പ്രൊജക്ട് 39എ സമര്‍പ്പിച്ച ഡെത്ത് പെനാല്‍റ്റി ഇന്‍ ഇന്ത്യ, വാര്‍ഷിക കണക്കുക 2023 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 120 പേര്‍ക്ക് വധശിക്ഷ വിധിച്ചു. യുപിയിലാണ് ഏറ്റവും കൂടുതല്‍. 33 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. നിലവില്‍ 561 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നുണ്ട്. ഇത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കൂടിയ നിരക്കാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്ക് പ്രകാരം 2000 ത്തിലാണ് ഇത്രയധികം പേര്‍ക്ക് അവസാനമായി വധശിക്ഷ വിധിച്ചത്. 

2016നെ അപേക്ഷിച്ച് 2023 എത്തിയപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 45.71 ശതമാനം വര്‍ധനയുണ്ട്. വധശിക്ഷയ്ക്ക് വിധിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും ലൈംഗീകാതിക്രമ കുറ്റങ്ങളാണ്. കഴിഞ്ഞ വര്‍ഷം വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച 120 പേരില്‍ 50 ശതമാനവും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Nation­al high­way con­struc­tion drags on; Tar­get 13,800 km, com­plet­ed 6,216 km

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.