18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

February 5, 2024
January 5, 2024
December 31, 2023
December 23, 2023
December 19, 2023
December 17, 2023
December 17, 2023
December 15, 2023
December 14, 2023
December 13, 2023

നവകേരള സദസ്സ്; കൊച്ചി കീഴടക്കി…

ആർ ഗോപകുമാർ
കൊച്ചി
December 7, 2023 10:59 pm

ആവേശത്തോടെ ഒഴുകിയെത്തിയ ജനാവലിയുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ നവകേരള സദസിന് എറണാകുളം ജില്ലയിൽ പ്രൗഢോജ്വല തുടക്കം. അങ്കമാലി മണ്ഡലത്തിലായിരുന്നു ആദ്യ സദസ്. വേദിയായ സെന്റ് ജോസഫ് മൈതാനത്ത് ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പേതന്നെ ആളുകൾ വന്നുചേർന്നു. കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ടിന്റെ താളത്തിനൊപ്പം ആടിത്തിമിർത്ത് പ്രായഭേദമന്യേ ജനങ്ങൾ നവ കേരള സദസിനെ അങ്കമാലിയുടെ ചരിത്രത്തിലെ മായാക്കാഴ്ചയാക്കി.
ജനസദസിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെത്തിയതോടെ ജനസാഗരം ഇളകി മറിഞ്ഞു. നിറഞ്ഞ കൈയടികളും ആർപ്പുവിളികളും അഭിവാദ്യങ്ങളുമായാണ് ജനകീയ മന്ത്രിസഭയെ സ്വീകരിച്ചത്. 

ജില്ലയിലെ ആദ്യദിനത്തിലെ പ്രഭാതയോഗവും വേറിട്ടതായി. മത‑സാമുദായിക–രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി പേർ വേദിയെ സമ്പന്നമാക്കി. അങ്കമാലി, ആലുവ മണ്ഡലങ്ങൾക്കൊപ്പം പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ നിന്നടക്കം മികച്ച പങ്കാളിത്തം പ്രകടമായ പ്രഭാതയോഗ സദസിനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ആവശ്യങ്ങൾ കേള്‍ക്കാനായി ജനങ്ങളുടെ അടുത്തേക്കു വന്ന സന്തോഷമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. മാധ്യമ പ്രവർത്തകൻ ആർ ശ്രീകണ്ഠൻ നായർ, ലത്തീൻ സഭ കോട്ടപ്പുറം അതിരൂപത നിയുക്ത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ നവകേരള സദസിനെ പ്രശംസിച്ചു. വ്യവസായ പ്രമുഖരായ ഗോപു നന്തിലത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പി ഡി പ്രമോദ്, ബോസ് കൃഷ്ണമാചാരി, ജോസ് മാവേലി എന്നിരും വിവിധ അവാർഡ് ജേതാക്കളും യോഗത്തിൽ പങ്കെടുത്തു. യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പൊലീത്ത ഏലിയാസ് മാർ അത്താനിയോസ്, ഫാദർ ജിമ്മി പൂച്ചക്കാട്ടിൽ, ധർമ്മരാജ് അടാട്ട്, ആലുവ എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍, യോഗം കൗണ്‍സിലര്‍ പി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 

ആലുവയില്‍ നരാധമൻ പിച്ചിച്ചീന്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ തൊഴുകൈയ്യുമായി മുഖ്യമന്ത്രിയെ കാണാനെത്തി. അവരെ ആശ്വസിപ്പിച്ച മുഖമന്ത്രി എന്നും ഒപ്പമുണ്ടാവുമെന്ന് ഉറപ്പു നൽകി. പറവൂരിൽ ഇതുവരെ കാണാത്ത ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.
ഇന്ന് രാവിലെ കലൂർ ഐഎംഎ ഹാളിലാണ് പ്രഭാത യോഗം. രാവിലെ പത്തിന് ഞാറക്കൽ ജയ്ഹിന്ദ് ഗ്രൗണ്ടിൽ ആദ്യ യോഗവും ഉച്ചയ്ക്ക് രണ്ടിന് കൊച്ചി മണ്ഡലത്തിലെ യോഗം ഫോർട്ടു കൊച്ചി വെളി ഗ്രൗണ്ടിലും മൂന്നുമണിക്ക് കളമശേരി മണ്ഡലം യോഗം പത്തടിപ്പാലത്തും നടക്കും. വൈകിട്ട് അഞ്ചിനാണ് എറണാകുളം മണ്ഡലം സദസ്. 

Eng­lish Summary:navakerala sadas Kochi conquered…
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.