27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024
March 17, 2024
March 2, 2024

നവയുഗം വായനവേദി ബെൻസിമോഹന്റെ പുസ്തക പ്രകാശനവും, പ്രവാസി വായനയെക്കുറിച്ചു സെമിനാറും സംഘടിപ്പിച്ചു

Janayugom Webdesk
ദമ്മാം
September 4, 2022 7:44 pm

നവയുഗം വായനവേദിയുടെ ആഭിമുഖ്യത്തിൽ നവയുഗം സാംസ്ക്കാരികവേദി മീഡിയ കൺവീനറും പ്രവാസി സാഹിത്യകാരനുമായ ബെൻസി മോഹന്റെ പുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും, “പ്രവാസി വായന പരിമിതികളും സാധ്യതകളും” എന്ന വിഷയത്തിലുള്ള സെമിനാറും ദമ്മാമിൽ സംഘടിപ്പിച്ചു. ബെൻസി മോഹൻ എഴുതിയ ശംബൂകൻ (കവിത സമാഹാരം), ഉണ്ണിക്കുട്ടനും പച്ചമനുഷ്യനും (ബാലസാഹിത്യം) എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്. ‘ശംബൂകൻ’ എന്ന പുസ്തകം കവയിത്രി സോഫിയ ഷാജഹാൻ പ്രകാശനം ചെയ്തു.

നടനും, കലാകാരനുമായ ശ്രീ ജേക്കബ് ഉതുപ്പ് പുസ്തകം ഏറ്റുവാങ്ങി. ‘ഉണ്ണിക്കുട്ടനും പച്ചമനുഷ്യനും’ എന്ന പുസ്തകം മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ സാജിദ് ആറാട്ടുപുഴ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ ശ്രീ പി ടി അലവി പുസ്തകം ഏറ്റു വാങ്ങി. ദമ്മാമിലെ അൽ അബീർ ഹാളിലെ നിറഞ്ഞ സദസ്സിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനവും, സെമിനാറും, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും, പ്രവാസി സാഹിത്യസ്നേഹികളുടെയും സംഗമമായി മാറി. നവയുഗം വായനവേദി പ്രസിഡന്റ് ഷീബ സാജന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് മുരളീധരൻ പലേരി വിഷയാവതരണം നടത്തി. 

സാഹിത്യരംഗത്തെയും, മാധ്യമരംഗത്തെയും പ്രമുഖ വ്യക്തിത്വങ്ങളായ സാജിദ് ആറാട്ടുപുഴ, മാലിക്ക് മക്ബൂൽ, ഡോ: സിന്ധു ബിനു, പി.വി സലിം, ബെൻസി മോഹൻ, സോഫിയ ഷാജഹാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വായനവേദി ജോയിന്റ് സെക്രെട്ടറി അമീന റിയാസ് പുസ്തക പരിചയം നടത്തി സംസാരിച്ചു. ചടങ്ങിൽ ഷാജി മതിലകം, ഷബീർ ചാത്തമംഗലം, പി. ടി അലവി, പ്രവീൺ, നന്ദകുമാർ, തമ്പാൻ നടരാജൻ, സനു മഠത്തിൽ, ദിനേശ് എന്നിവർ ആശംസ പ്രസംഗം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം ശ്രീ ബെൻസിമോഹനെ പൊന്നാട അണിയിച്ചു അനുമോദിച്ചു. നവയുഗം വായനവേദി ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ വായനവേദി ലൈബ്രെറിയൻ സുരേന്ദ്രൻ ഏറ്റു വാങ്ങി. ചടങ്ങിന് വായനവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജോസ് കടമ്പനാട് സ്വാഗതവും, ലൈബ്രെറിയൻ സുരേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.

Eng­lish Sum­ma­ry: Navyugam Vayanave­di orga­nized the book launch of Ben­si­mo­han and a sem­i­nar on Pravasi reading

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.