26 April 2024, Friday

Related news

April 6, 2024
April 6, 2024
March 27, 2024
March 24, 2024
March 14, 2024
March 12, 2024
March 1, 2024
February 7, 2024
January 9, 2024
January 8, 2024

ഇടുക്കിയിലെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു

Janayugom Webdesk
ഇടുക്കി
October 29, 2022 9:56 am

ഇടുക്കിയിലെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചുവെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഒരു മാസം നീണ്ടുനിന്ന കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ ശാന്തന്‍പാറ കള്ളിപ്പാറയിലേക്ക് എത്തിയത്. കുറിഞ്ഞിപ്പൂക്കള്‍ വാടിയതറിയാതെ കള്ളിപ്പാറയിലേക്ക് ഇപ്പോഴും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ഒക്ടോബര്‍ ആദ്യം മുതലാണ് കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂത്തത്. ഏഴാം തീയതി മുതല്‍ സന്ദര്‍ശകരും മല കയറി തുടങ്ങി. 22 ദിവസം കൊണ്ട് 15 ലക്ഷം ആളുകള്‍ എത്തിയെന്നാണ് ഏകദേശം കണക്ക്.

ശാന്തന്‍പാറ പഞ്ചായത്ത്, പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയതിന് ശേഷം 12 ലക്ഷം രൂപ വരുമാനം ലഭിച്ചു. നിലവില്‍ കള്ളിപ്പാറയില്‍ കുറിഞ്ഞിപ്പൂക്കള്‍ കരിഞ്ഞുണങ്ങിയിട്ടുണ്ട്. അപൂര്‍വ്വം പൂക്കള്‍ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ശാന്തന്‍പാറ പഞ്ചായത്തിന്റെ വിവിധ മലനിരകളില്‍ മുടങ്ങാതെ നീലകുറിഞ്ഞികള്‍ പൂവിടുന്നുണ്ട്.

Eng­lish sum­ma­ry; Nee­lakur­in­ji spring end­ed at Idukki

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.