14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 22, 2024
July 27, 2024
July 26, 2024
July 24, 2024
July 23, 2024
July 22, 2024
July 18, 2024
July 17, 2024
July 16, 2024

നീറ്റ് പിജി പരീക്ഷ: ഹര്‍ജി സുപ്രീം കോടതി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2022 10:18 pm

ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ആയിരക്കണക്കിന് പേര്‍ വലിയ തയാറെടുപ്പ് നടത്തി കാത്തിരിക്കുന്ന പരീക്ഷ കുറച്ചുപേരുടെ മാത്രം പ്രശ്നം ഉയര്‍ത്തി നീട്ടിവയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പരീക്ഷ മാറ്റിവച്ചാല്‍ അനാവശ്യ ആശയക്കുഴപ്പത്തിനും ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അഭാവത്തിനും കാരണമാകുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷയ്ക്ക് തയാറെടുക്കാന്‍ മതിയായ സമയം ലഭിക്കാത്തതിനാല്‍ എട്ട് ആഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
2021 ലെ പരീക്ഷ അഞ്ച് മാസം വൈകിയത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സുപ്രീം കോടതി കേസ് തള്ളിയതോടെ മുന്‍നിശ്ചയിച്ച പ്രകാരം ഈ മാസം 21 ന് തന്നെ പരീക്ഷ നടക്കും. മെയ് 16 ന് അഡ്മിറ്റ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.

Eng­lish Sum­ma­ry: NEET PG Exam: Peti­tion dis­missed by Supreme Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.