March 26, 2023 Sunday

Related news

March 16, 2023
March 11, 2023
March 5, 2023
February 18, 2023
February 2, 2023
January 31, 2023
January 29, 2023
January 26, 2023
January 24, 2023
January 22, 2023

‘നവയുഗ സാക്ഷരത’ ഏകദിന പരിപാടി സംഘടിപ്പിച്ചു

Janayugom Webdesk
കൊച്ചി
January 22, 2023 4:35 pm

സംസ്ഥാന ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരത മിഷനുമായി സഹകരിച്ച നവയുഗ സാക്ഷരത എന്ന വിഷയത്തിൽ എറണാകുളം ടൗൺ ഹാളിൽ ഏകദിന പരിപാടി സംഘടിപ്പിച്ചു. സാക്ഷരത പ്രസ്ഥാനത്തിൽ ജില്ല കൈവരിച്ച നേട്ടങ്ങൾ, പ്രവർത്തകരുടെ അനുഭവങ്ങൾ, ഏറ്റെടുക്കാനുള്ള ദൗത്യം എന്നിവ ചർച്ച ചെയ്തു. പ്രതിഭകളെ ആദരിക്കുകയും വിവിധ ക്ലാസുകളും, പഠിതാക്കളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ പ്രതിഭകളെ ആദരിച്ചു. ജില്ല ഇൻഫർമേഷൻ ആഫീസർ നിജാസ് ജൂവൽ, നിർമ്മല റേച്ചൽ ജോയി ജില്ല സാക്ഷരത മിഷൻ അസി. കോർഡിനേറ്റർമാരായ കെ എം സുബൈദ, കൊച്ചുറാണി മാത്യു പിആർഡി ഉപ-ഡയറക്ടർ ചന്ദ്ര ഹാസൻ വടുതല, സാക്ഷരത മിഷൻ ജില്ല കോ-ഓഡിനേറ്റർ ദീപ ജയിംസ് എന്നിവർ സംസാരിച്ചു.

Eng­lish Summary:New Age Lit­er­a­cy One Day Pro­gram organized

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.