27 April 2024, Saturday

ചിരിക്കുന്നതിനും മദ്യപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ;11 ദിവസത്തേക്കാണ് നിയന്ത്രണം, വിചിത്ര ഉത്തരവ്…

Janayugom Webdesk
ഉത്തരകൊറിയ
December 17, 2021 4:10 pm

ചിരിക്കുന്നതിനും, മദ്യപിക്കുന്നതിനും, പലവ്യഞ്ജനം വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 11 ദിവസത്തേക്കാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്. ഉത്തര കൊറിയൻ മുൻ നേതാവ് കിം ജോംഗ് ഇലിന്റെ ഓർമദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് അധികൃതർ ഇത്തരമൊരു വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. 1994 മുതൽ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്നത് കിം ജോംഗ് ഇൽ ആയിരുന്നു.

11 ദിവസം നീണ്ടുനിൽക്കുന്ന ഈ ദുഃഖാചരണ കാലയളവിൽ വിലക്കുകൾ ലംഘിച്ചാൽ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. എല്ലാ വിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും, പിറന്നാൾ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും വിലക്ക് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.
Eng­lish Sum­ma­ry; North Kore­ans banned from laugh­ing for 10 days
You May Also Like This Video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.