17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 8, 2024
October 22, 2024
October 15, 2024
October 13, 2024
October 5, 2024
September 23, 2024
September 19, 2024
September 5, 2024
August 6, 2024

ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20; ടീമില്‍ സ്ഥാനം നേടി സഞ്ജു സാംസണ്‍

Janayugom Webdesk
മുംബൈ
December 28, 2022 6:50 pm

ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ ഇടംപിടിച്ചു. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ടി20 ടീമിലില്ല. ഏകദിന ടീമിനെ രോഹിത് ശർമയും ടി20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും.

അതേസമയം ബംഗ്ലാദേശിനെതിരേ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ കളിച്ച റിഷഭ് പന്ത് രണ്ട് ടീമിലും ഇല്ല. ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന കെ എല്‍ രാഹുലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും. ഇഷാന്‍ കിഷന്‍ ഏകദിന ടി20 ടീമിലുണ്ട്. ശിഖര്‍ ധവാന്‍ ഏകദിന ടീമില്‍ ഉള്‍പ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ടി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

ഏകദിന ടീം: രോഹിത് ശർമ (നായകൻ), ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്.

Eng­lish Summary;ODI T20 vs Sri Lan­ka; San­ju Sam­son got a place in the team
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.