Web Desk

പെരുമ്പാവൂർ

November 22, 2021, 9:01 pm

ഒക്കൽ ഫാമിനെ നൂതന കൃഷിരീതികൾ പ്രചരിപ്പിക്കുന്ന മാതൃകാത്തോട്ടമാക്കി മാറ്റും : കൃഷിമന്ത്രി

Janayugom Online

ഒക്കൽ ഫാമിനെ നൂതനമായ കൃഷിരീതികൾ പ്രചരിപ്പിക്കുന്ന ഒരു മാതൃകാ കൃഷിത്തോട്ടമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഫാമിലെ പൂർത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയ്ക്ക് ആവശ്യമായ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുവാനും അത് ബ്രാൻഡ് ചെയ്യുവാനും കഴിയണമെന്നും മന്ത്രി പറഞ്ഞു. കർഷകൻ ആയിരിക്ക ണം ജീവിതത്തിൻറെ കേന്ദ്രബിന്ദു അതുകൊണ്ടു തന്നെ സമൂഹം അവരെ ആദരിക്കുകയും വേണം. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഫാമിൽ ഉൽപാദിപ്പിക്കുന്ന അത്യുത്പാദനശേഷിയുള്ള നെൽ വിത്തുകളുടെയും, തൈകളും,അലങ്കാര സസ്യങ്ങളുടെയും മറ്റ് ഫാം ഉൽപ്പന്നങ്ങളും ആകർഷകമായ രീതിയിൽ പ്രദർശിപ്പിക്കാനും പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ വാങ്ങുന്നതിനായിട്ടുള്ള സെയിൽസ് കൗണ്ടർ, എം സി റോഡിനോട് ചേർന്ന് കിടക്കുന്ന ഫാമിലേക്ക് പെട്ടെന്ന് ജനശ്രദ്ധ ലഭിക്കുന്ന തരത്തിലുള്ള പ്രവേശനകവാടം ഒപ്പം പത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ടൈൽ വിരിച്ച പാർക്കിംഗ് ഗ്രൗണ്ടും ഇവിടെസജ്ജമാക്കിയിട്ടുണ്ട്.

ഫാമിൽ നിന്നും പ്രധാനമായും കർഷകർക്കാവശ്യമായ വിവിധ ഇനം നെൽവിത്തുകളാണ് ഉല്പാദിപ്പിച്ച് വിതരണം നടത്തുന്നത്.നിലവിലുള്ള പമ്പ് ഹൗസ് പുനരുദ്ധാരണം നടത്തി പില്ലർ നിർമ്മിച്ച് മുകളിൽ പമ്പ് ഹൗസ് പണിയുകയും 20,000 ലിറ്റർ കപ്പാസിറ്റിയുള്ള രണ്ട് ഗ്രൗണ്ട് ലെവൽ കോൺക്രീറ്റ് ടാങ്കുകൾ പണിത് പൂർത്തീകരിച്ചു. പമ്പ് ഹൗസി നോട് ചേർന്ന് പുതിയ കിണർ നിർമ്മിച്ച് 20 എച്ച്പി പമ്പ് സെറ്റ് സ്ഥാപിച്ച് HDPE ലൈൻ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ നിറക്കുവാനും ആവശ്യാനുസരണം ഉപയോഗിച്ച് കനാലുകൾ വഴി പാടത്തേക്ക് തുറന്നുവിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് ഇവയൊക്കെ നെൽ വിത്ത് ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും 43.32ലക്ഷംചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങക്ക് വിഭാവനം ചെയ്ത എസ്റ്റിമേറ്റ് തുകയേക്കാൾ കുറവ് ചെലവഴിച്ചുകൊണ്ട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാനും സാധിച്ചു.

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചാലക്കുടി എം പി ബെന്നി ബെഹനാൻ മുഖ്യാതിഥിയായിരുന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്സ്, വൈസ് പ്രസിഡണ്ട് ഷൈനിജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണി കുട്ടി ജോർജ്, ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശാരദ മോഹൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പിള്ളി,പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല പോൾ, കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ജോർജ് സെബാസ്റ്റ്യൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, ഫാം സൂപ്രണ്ട് ഫിലിപ് ജി ടി കാനാട്ട്,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (അഗ്രി) കെ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
eng­lish summary;Okkal Farm will be trans­formed into a mod­el gar­den that pro­motes inno­v­a­tive farm­ing meth­ods: Min­is­ter of Agriculture
you may also like this video;