രാജ്യ തലസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വീണ്ടും വര്‍ധിക്കുന്നു.തുടര്‍ന്ന് ക്രിസ്ത്മസ്-പുതുവത്സരങ്ങളുടെ ഭാഗമായുള്ള ആൾക്കൂട്ട ആഘോഷങ്ങൾ ഡൽഹി സർക്കാർ നിരോധിച്ചു. സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള എല്ലാ ആൾക്കൂട്ട ആഘോഷങ്ങളും നിരോധിച്ചതായി ഡൽഹി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ജനങ്ങള്‍ കര്‍ശനമായി ഉത്തരവ് പാലിക്കണമെന്ന് ഡൽഹി പൊലീസും ഭരണകൂടവും ആവിശ്യപ്പെട്ടു. ദിവസവും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. മാസ്ക് ധരിക്കാതെ വരുന്നവരെ കടകളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കരുതെന്ന് വ്യാപാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.ഡല്‍ഹിയില്‍ ഇതുവരെ സംസ്ഥാനത്ത് 57 പേർക്കാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയ സംസ്ഥാനമാണ് ഡൽഹി. രാജ്യത്ത് ഇതുവരെ 222 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്.
ENGLISH SUMMARY:omicron cases reported in delhi latest updates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.