26 April 2024, Friday

Related news

October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023
August 29, 2023

ഓണത്തിനൊരു മുറം പച്ചക്കറി: വിളവെടുപ്പ് ആഘോഷമാക്കി മന്ത്രിമാര്‍

Janayugom Webdesk
തിരുവനന്തപുരം
August 18, 2021 10:00 pm

സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിലെ കൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി മന്ത്രിമാര്‍. കൃഷി മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ ജി ആർ അനിൽ, കെ എൻ ബാലഗോപാല്‍, വി ശിവൻകുട്ടി, ആന്റണി രാജു, റോഷി അഗസ്റ്റിൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് എന്നിവർ ചേർന്നാണ് വിളവെടുപ്പ് നടത്തിയത്. കഴിഞ്ഞ ജൂൺ 11 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പച്ചക്കറി തൈകൾ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തത്.

68 ദിവസത്തിനകം തന്നെ ചീര, വഴുതന, കത്തിരിക്ക, മുളക്, തക്കാളി, വെണ്ട എന്നിവ വിളവെടുപ്പിന് പാകമാകുകയും ചെയ്തു. ഗാർഡൻ സൂപ്പർവൈസർ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു കൃഷി നടന്നത്. മുൻവശത്തെ പത്ത് സെന്റ് സ്ഥലത്താണ് കൃഷി ഒരുക്കിയത്. വിളവെടുപ്പ് ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, കാർഷികോല്പാദന കമ്മിഷണർ ഇഷിത റോയ്, കൃഷി ഡയറക്ടർ ഡോ. കെ വാസുകി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ 50 ലക്ഷം വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറിതൈകളുമാണ് കൃഷിവകുപ്പ് ജനങ്ങൾക്ക് ജൂൺ മാസം പകുതിയോടെ വിതരണം ചെയ്തത്. ഓണം അടുത്തപ്പോഴേക്കും ഇതെല്ലാം തന്നെ വിളവെടുക്കാറായിട്ടുണ്ട്.

Eng­lish sum­ma­ry; onathinu oru muram pachakkari; Min­is­ters celebrate

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.