26 April 2024, Friday

Related news

April 21, 2024
March 13, 2024
March 13, 2024
March 12, 2024
March 7, 2024
March 4, 2024
February 21, 2024
February 19, 2024
January 20, 2024
January 17, 2024

2023ൽ പത്ത് ലക്ഷം ആളുകൾ കോവിഡ് ബാധിച്ച് മരിക്കും; മുന്നറിയിപ്പുമായി ഐഎച്ച്എംഇ

Janayugom Webdesk
ബീജിംഗ്
December 17, 2022 4:33 pm

2023ല്‍ കോവിഡ് ബാധിച്ച് ചൈനയില്‍ പത്ത് ലക്ഷത്തിലധികം ആളുകൾ മരിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ എന്ന സ്ഥാപനമാണ് കണക്ക് പ്രവചിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2023 ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കോവിഡ് ആക്ടീവ് കേസുകള്‍ സർവ്വകാല റെക്കോഡിലെത്തും. മരണങ്ങള്‍ 322,000 ആകും എന്നാണ് പ്രവചനം. ചൈനയിലെ ജനസംഖ്യയിൽ മൂന്നിലൊന്ന് ജനങ്ങളേയും അടുത്ത വർഷം ഏപ്രിലിൽ കോവിഡ് ബാധിക്കുമെന്നും ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മുറൈ പറഞ്ഞു. അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ചൈനയിൽ ഇതുവരെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡിസംബര്‍ മൂന്നിനാണ് രാജ്യത്ത് കോവിഡ് മരണം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധി ബാധിച്ച് 5,235 പേര്‍ മരിച്ചെന്നാണ് ചൈനയുടെ ഔദ്യോഗിക കണക്കുകള്‍വ്യക്തമാക്കുന്നത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബറില്‍ ചൈന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് രാജ്യത്ത്
കോവിഡ് കേസുകള്‍ വർധിച്ചത്. അടുത്ത വർഷത്തോടെ 1.4 ശതകോടി ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കൻ സ്ഥാപനം.

Eng­lish Summary:One mil­lion peo­ple will die of covid in 2023; IHME with warning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.