22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
November 20, 2021 7:46 pm

തങ്കശ്ശേരി കാവല്‍ ജംഗ്ഷനില്‍ വച്ച് ബൈക്കില്‍ വന്ന യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. തിരുമുല്ലവാരം റ്റിഎന്‍ആര്‍.എ 88 ജോണ്‍സ് ഡെയിലില്‍ ജോണ്‍ സുജോ കെന്നഡി (21) ആണ് പോലീസ് പിടിയിലായത്. ഇയാളും രാമന്‍കുളങ്ങര സ്വദേശിയായ തൗഫിക്ക് ചേര്‍ന്ന് നടത്തിയ റെന്‍റ് എ കാര്‍ ബിസിനസിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തൗഫീക്കിനേയും സഹോദരന്‍ റഫീക്കിനേയും തങ്കശ്ശേരി കാവല്‍ ജംഗ്ഷനില്‍ വച്ച് പ്രതികള്‍ തടഞ്ഞ് നിര്‍ത്തി.

പരസ്പരമുണ്ടായ വക്കേറ്റതിനൊടുവില്‍ സുജോ കെന്നഡി കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തൗഫീക്കിനെ കുത്തുകയായിരുന്നു. ജേഷ്ഠനെ രക്ഷിക്കാന്‍ ശ്രമിച്ച റഫീക്കിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഷെഫീക്ക് ബിയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ശ്യാം കുമാര്‍ കെജി, ആശാ, എഎസ്ഐ മാരായ സിദ്ധിക്ക് ഉള്‍ അക്ബര്‍, വില്‍സണ്‍ ജോണ്‍സണ്‍, എസ്സിപിഒ മുഹമ്മദ് ഷാഫി, സിപിഒ ബാസ്റ്റിന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിടെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ENGLISH SUMMARY:One of the gang mem­bers who tried to stab the youth to death has been arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.