5 May 2024, Sunday

Related news

April 8, 2024
February 5, 2024
January 12, 2024
November 28, 2023
November 25, 2023
November 20, 2023
November 8, 2023
October 20, 2023
October 6, 2023
October 1, 2023

രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നതായി പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2022 11:04 am

രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തൽ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

18 വയസിനും 49 വയസിനും ഇടയിലുള്ള മുപ്പത് ശതമാനം സ്ത്രീകൾ 15 വയസ് മുതൽ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ആറ് ശതമാനം സ്ത്രീകൾ ജീവിതകാലം മുഴുവൻ ലൈംഗിക അതിക്രമം നേരിടുന്നുവെന്നും സർവേ റിപ്പോർട്ട്. 14 ശതമാനം സ്ത്രീകൾ മാത്രമാണ് അതിക്രമങ്ങളെ കുറിച്ച് പുറത്തുപറയുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, രാജ്യത്ത് ഗാർഹിക പീഡനങ്ങൾ കുറഞ്ഞുവെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഗാർഹിക പീഡനങ്ങൾ 31.2 ശതമാനത്തിൽ നിന്ന് 29.3 ശതമാനമായി കുറഞ്ഞു.

18–49 പ്രായപരിധിയിലുള്ള വിവാഹിതരായ 32 ശതമാനം സ്ത്രീകൾ പല തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ 80 ശതമാനം കേസുകളിലും ഭർത്താവാണ് അതിക്രമം നടത്തുന്നത്.

നാല് ശതമാനം പുരുഷന്മാർ മാത്രമാണ് ഗാർഹിക പീഡനത്തിന് ഇരയാകുന്നതെന്നും കണ്ടെത്തലുണ്ട്.

Eng­lish summary;One-third of women in the coun­try are vic­tims of vio­lence, accord­ing to a study

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.