26 April 2024, Friday

ഒരു ജയം മതി സ്വപ്നസെമിക്ക്

Janayugom Webdesk
ദോഹ
December 8, 2022 9:19 am

ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞു. ഫൈനലില്‍ ആരൊക്കെയെത്തുമെന്നതില്‍ വ്യക്തതയാകാന്‍ ഇനിയും കാത്തിരിക്കണം. എന്നാല്‍ ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് ഒരു സ്വപ്നസെമിഫൈനലിനാണ്. സഫലമാകണമെങ്കില്‍ അര്‍ജന്റീനയും ബ്രസീലും ഓരോ കളി കൂടി ജയിക്കണം. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെയും ബ്രസീല്‍ കൊയേഷ്യയെയും പരാജയപ്പെടുത്തിയാല്‍ 13ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ സ്വപ്‌നസെമി അരങ്ങേറും. 

അത് സംഭവിച്ചാല്‍ ലോകകപ്പില്‍ 32 വര്‍ഷത്തിനുശേഷം ആദ്യ ബ്രസീല്‍-അര്‍ജന്റീന പോരാട്ടമായി അതുമാറും. 1990ലെ ഇറ്റലി ലോകകപ്പിലാണ് ഇതിനുമുന്‍പ് അര്‍ജന്റീന‑ബ്രസീല്‍ പോരാട്ടം അരങ്ങേറിയത്. അന്ന് പ്രീ ക്വാര്‍ട്ടറില്‍ ക്ലോഡിയോ കനീജിയയുടെ ഏക ഗോളില്‍ ബ്രസീലിനെ അര്‍ജന്റീന തോല്‍പ്പിച്ചു. ഇതിനുമുന്‍പ് 1974, 1978, 1982 ലോകകപ്പിലും ബ്രസീല്‍-അര്‍ജന്റീന പോരാട്ടം അരങ്ങേറിയിട്ടുണ്ട്. ആകെ ലോകകപ്പില്‍ കളിച്ച നാല് കളികളില്‍ രണ്ടെണ്ണം ബ്രസീല്‍ ജയിച്ചപ്പോള്‍ ഒന്ന് അര്‍ജന്റീനയ്ക്ക് സ്വന്തം. ഒന്ന് സമനിലയില്‍.

ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ സെമിയില്‍ ഇരുവരും ഏറ്റുമുട്ടിയാല്‍ 2021ലെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് കണക്ക് തീര്‍ക്കാനുള്ള അവസരം കൂടിയാകും ബ്രസീലിന്. മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന ഈ ഫൈനലില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചത്. മാറക്കാനയിലെ ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള സുവര്‍ണാവസരമാകും ക്വാര്‍ട്ടറില്‍ ജയിച്ച ശേഷം സെമിയില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുമ്പോള്‍. അങ്ങനെ നടന്നാല്‍ നീലയും വെള്ളയും വരയുള്ള ജേഴ്സിയണിഞ്ഞ് മെസിയും സംഘവും മഞ്ഞയില്‍ക്കുളിച്ച് നെയ്മറും കൂട്ടരും ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ആരാധകരെ ആവേശത്തിലാക്കുന്ന കാല്‍പ്പന്തുകളിയായിരിക്കും ലോകത്തിന് സമ്മാനിക്കുക.

Eng­lish Summary:one-win-is-enough-for-dream semi finals in fifa worldcup
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.