22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
September 8, 2024
July 21, 2024
June 11, 2024
May 26, 2024
May 5, 2024
March 30, 2024
November 11, 2023
October 17, 2023
August 24, 2023

കേരളത്തിൽ ഓൺലൈൻ ഇൻഷുറൻസ് സ്റ്റാർട്ടപ്പ് 10,000 ഏജന്റുമാരെ നിയമിക്കുന്നു

Janayugom Webdesk
കൊച്ചി
November 2, 2021 5:54 pm

ഇൻഷുറൻസ് മേഖലയിൽ യുവാക്കൾക്ക് തൊഴിൽ അവസരം ഒരുക്കി സ്റ്റാർട്ടപ്പ് പ്ലാറ്റ്‌ഫോം. കൊച്ചി ആസ്‌ഥാനമായ യെല്ല ഇൻഷുറൻസ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പുതിയ സംരംഭം ആരംഭിക്കുന്നത് .ഓൺലൈൻ സ്റ്റാർട്ടപ്പ് പ്ലാറ്റ്‌ഫോമാണ് www.vKover.com. കൊൽക്കത്ത ഐ ഐ എമ്മിലെ പൂർവ്വ വിദ്യാർത്ഥി വിജയകുമാറും അരുൺ മോഹനനും ചേർന്ന് 2020‑ലാണ് വി കവർ സ്‌ഥാപിച്ചത്. ഇരുവർക്കും ഇൻഷുറൻസ് വ്യവസായ മേഖലയിൽ ഇരുപത് വർഷത്തോളം പരിചയം ഉണ്ടായിരുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ vKover 25 കോടി രൂപയുടെ വാർഷിക വിറ്റുവരവ് രേഖപ്പെടുത്തി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വാർഷിക പ്രീമിയം വിറ്റുവരവ് 200 കോടി രൂപയായി ഇരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷ. ലൈഫ്, ജനറൽ ഇൻഷുറൻസ് മേഖലകളിൽ മുൻപതോളം ഇൻഷുറൻസ് കമ്പനികളുമായി വി കവർ പങ്കാളിത്തം സ്‌ഥാപിച്ച്‌ കഴിഞ്ഞു.

വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ പതിനായിരം ഏജൻറുമാരെ നിയമിക്കും. 2026 ൽ ഒരുലക്ഷം ഡിജിറ്റൽ ഏജന്റുമാർ ഉണ്ടാവുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന പന്ത്രണ്ടാം ക്ലാസ് പൂർത്തിയായ ഏതൊരാൾക്കും ഏജന്റാകാം. ഏജന്റാകുന്നയാൾക്ക് ഐ ആർ ഡി എ ഐ പരിശീലനവും സർട്ടിഫിക്കറ്റും വി കവറിനായി ജോലി ചെയ്യാനുള്ള ലൈസൻസും നൽകും. വർക്ക് ഫ്രം ഹോം ആയി വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകും.വി കവറിന്റെ ഏജന്റാകാൻ പ്ലേയ് സ്റ്റോറിൽ ലഭ്യമായ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരിശീലനവും സർട്ടിഫികേഷനും ആപ്പിലൂടെ ഓൺലൈൻ ആയി ചെയ്യനുള്ള സൗകര്യവുമുണ്ട്.

ഏറ്റവും കുറഞ്ഞത് പ്രതിമാസം പതിനായിരം രൂപ സമ്പാദിക്കാൻ കഴിയും. വി കവറിന്റെ ചില ഏജന്റുമാർ പ്രതിമാസം 75,000 രൂപ വരെ സമ്പാദിക്കുന്നുണ്ട്. www.vKover.com എന്ന വെബ്‌സൈറ്റിലൂടെ വേഗത്തിൽ പ്രധാന ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഹെൽത് ഇൻഷുറൻസ് പ്ലാനുകൾ ലഭിക്കും. അടുത്ത പത്ത് മാസത്തിനുള്ളിൽ പോർട്ടൽ വഴി മോട്ടോർ, ലൈഫ്, ട്രാവൽ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കും.

ENGLISH SUMMARY:Online insur­ance start­up hires 10,000 agents in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.