12 June 2024, Wednesday

Related news

June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 6, 2024
June 6, 2024
June 5, 2024

ഒഴിഞ്ഞമർന്ന് ഉമ്മൻചാണ്ടിയും ‚രമേശും ലക്ഷ്യമിടുന്നത് പാർട്ടി പിടിക്കാനുള്ള സംഘടന തിരഞ്ഞെടുപ്പ്

Janayugom Webdesk
കൊച്ചി
September 5, 2021 5:25 pm

വി ഡി സതീശൻ വന്നുകാണുമ്പോൾ ആദ്യം കോൺഗ്രസ് പിന്നെ ഗ്രൂപ്പ് എന്ന് ഉമ്മൻചാണ്ടി പറയുമ്പോൾ കയ്യടിക്കുന്നവർ ഓർക്കുക,പാർട്ടി നിയന്ത്രണം പിടിക്കാനുള്ള നീക്കത്തിലാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. കേരളത്തിലെ പുകിലുകൾ കണ്ട് ചോദ്യം ചെയ്യാനിറങ്ങുന്ന രാഹുൽ ഗാന്ധിയുടെ മുന്നിൽ ഏറ്റവും വലിയ ചെക്ക് വെക്കാനാണ് ഗ്രൂപ്പ് മാനേജർ മാരുടെ നീക്കം.സംഘടന തിരഞ്ഞെടുപ്പിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിന് ഇരുവരും തയ്യാറല്ല.നിലവിലെ ഗ്രൂപ്പ് സമവാഖ്യങ്ങളിൽ പുത്തൻഗ്രൂപ്പുകാർക്ക് സംഘടനയിൽ സ്വാധീനം നാമമാത്രമാണ്.ഇക്കാര്യം മുൻകൂട്ടി കണ്ടാണ് രമേശ് ചെന്നിത്തല ആദ്യവെടി നേരത്തെ പൊട്ടിച്ചത്.സംഘടന തിരഞ്ഞെടുപ്പ് താഴെ തട്ടിൽ നടത്തിയേ തീരൂവെന്ന ആവശ്യത്തിന് നേരെ പുറംതിരിഞ്ഞുനിൽക്കാൻ ഹൈകമാൻഡിനും കഴിയില്ല.ബൂത്ത് മുതൽ കെപിസിസി വരെ വ്യക്തമായ സ്വാധീനം എ, ഐ ഗ്രൂപ്പുകൾക്ക് മാത്രമാണുള്ളത്.

 


ഇതുംകൂടി വായിക്കു: ഉമ്മൻചാണ്ടിയും ചെന്നിത്തലയും പടിക്കുപുറത്ത്; കോൺഗ്രസിൽ പുതിയ അധികാര കേന്ദ്രം


 

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോൾ തന്നെ ഹൈക്കമാൻഡിന്റെ നിലപാടിൽ നിഷ്പക്ഷത ഇല്ലെന്ന് ചെന്നിത്തലയ്ക്ക് ബോധ്യമായിരുന്നു. തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഉടനീളം ഗ്രൂപ്പ് സജീവമാക്കാനുള്ള നീക്കം ആരംഭിച്ചു പണം ഒരു പ്രശ്നമാണെന്ക്കിലും ഉമ്മൻചാണ്ടി കൂടി മനസ്സ് വെച്ചതോടെ വരും ദിവസങ്ങളിൽ ഗ്രൂപ്പ് യെന്ത്രങ്ങൾ ഉണരും. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ പ്രവർത്തകരുടെ മനസ്സറിയുന്ന രണ്ട് നേതാക്കൾ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മാത്രമാണ്. ഈ മനോധൈര്യമാണ് സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെടാൻ ഇരുവരെയും പ്രേരിപ്പിച്ചത്. പ്രവർത്തകരുടെ പിന്തുണയുള്ള നേതാക്കൾ സംസ്ഥാന കോൺഗ്രസിനെ നയിക്കട്ടെ എന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി തന്റെ അടുപ്പക്കാരോട് ഏത് പ്രതിസന്ധിയും നേരിടാൻ പറഞ്ഞതോടെ സതീശൻ അപകടം മണത്തു.ഇരുവരെയും നേരിൽ കണ്ട് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാനായിരുന്നു ഇന്നലത്തെ ശ്രമം.ആ ശ്രമം വിജയിച്ചെന്ന് സതീശൻ അവകാശ പെടുമ്പോൾ അത് ഉപരിതലത്തിലെ തീ കെടുത്തൽ മാത്രമാണെന്ന് സുധാകരനടക്കമുള്ളവർക്ക് അറിയാം.ഹൈക്കമാൻഡിന്റെ പിടി അയഞ്ഞിരിക്കുമ്പോൾ അച്ചടക്ക വാൾ ഒന്നുമല്ലെന്ന തിരിച്ചറിവിലാണ് ഇന്നലെ ഒത്തുതീർപ്പിനായി സതീശൻ മുന്നിട്ടിറങ്ങിയത്.

 


ഇതുംകൂടി വായിക്കു: ഉമ്മൻചാണ്ടിയും ചെന്നിത്തലയും പടിക്കുപുറത്ത്; കോൺഗ്രസിൽ പുതിയ അധികാര കേന്ദ്രം


 

മുല്ലപ്പള്ളി രാമചന്ദ്രൻ ചെയർമാനായ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത ഏക സംസ്ഥാനം കേരള മാണ്.അതുകൊണ്ടുതന്നെ ഇ ക്കാരയത്തിൽ കടുംപിടുത്തം പിടിക്കാൻ ഹൈക്കമാൻഡിന് കഴിയില്ല.തിരഞ്ഞെടുപ്പിൽ അക്രമങ്ങൾ ഉണ്ടാകുമെന്ന് മുൻവിധിയോടെ മുന്നോട്ടുപോകാൻ കഴിയാത്ത വിധ ത്തിൽ സമ്മർദ്ദം ചെലുത്താനാണ് ഇരു ഗ്രൂപ്പുകളുടെയും ശ്രമം.1992 ൽ ലീഡർ കെ കരുണാകരൻ പ്രതാപവാനായിരുന്ന കാലത്തുഎ. കെ ആന്റണിയും വയലാർ രവിയും തമ്മിലായിരുന്നു മത്സരം. വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ലീഡറുടെ വിശ്വസ്തനായ വയലാർ രവി കെപിസിസി അധ്യക്ഷ പദവിയിൽ എത്തി. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എ. കെ ആന്റണി കെപിസിസി പ്രസിഡണ്ട് ആയിരുന്നു. ബൂത്ത് തലത്തിൽ മെമ്പർഷിപ്പ് വിതരണം നടത്തി തീപാറുന്ന പോരാട്ടം ആയിരുന്നു ഗ്രൂപ്പുകൾ നടത്തിയത്. ലീഡർ നയിച്ച ഐ ഗ്രൂപ്പും ആന്റണി നയിച്ച എ ഗ്രൂപ്പും നേർക്കുനേർ പോരാടിയപ്പോൾ പാർട്ടി സംഘടന സംവിധാനം ശക്തമായെന്നാണ് വിലയിരുത്തൽ. അതിനുശേഷം കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഒരാൾപോലും തെരഞ്ഞെടുപ്പിലൂടെ എത്തിയിട്ടില്ല. വയലാർ രവിയ്ക്ക് ശേഷം ചെന്നിത്തല, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ പേരുകൾ നീളുമ്പോഴും പ്രവർത്തകർ തിരഞ്ഞെടുത്തവരായിരുന്നില്ല അവർ.2005 ലെ പിളർപ്പാണ് രമേശ് ചെന്നിത്തലയെ ഐ ഗ്രൂപ്പിന്റെ മുകളിൽ എത്തിച്ചത്.പക്ഷെ അന്ന് പാർട്ടി പിളർന്നപ്പോൾ പകുതിയിലധികം ആളുകൾ കോൺഗ്രസിനെ കൈവിട്ടുവെന്ന് നേതാക്കൾ സമ്മതിക്കുന്നു.എന്നിരുന്നാലും ഗ്രൂപ്പാണോ ഹൈകമാൻഡാണോ വലുതെന്ന് കണ്ടറിയാൻ ഇത്തരം ഒരു തിരഞ്ഞെടുപ്പ് അത്യന്തപേക്ഷിതമാണെന്ന് എല്ലാ നേതാക്കളും പറയുന്നു.
ENGLISH SUMMARY;Oommen Chandy and Ramesh Chen­nitha­la are try­ing to con­trol over the party
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.