നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.
പ്രതിപക്ഷത്തെ ടി സിദ്ധീഖ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് ചെയർ അനുമതി നൽകിയെങ്കിലും അവതരിപ്പിക്കാതെ സഭയില്‍ ബഹളംവച്ചു. സ്പീക്കറുടെ ഡയസിനരികിലേക്കെത്തി പ്രതിഷേധിക്കുകയായിരുന്നു.
നോട്ടീസ് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും മുതിർന്നില്ല. ഇതോടെയാണ് മറ്റുസഭാ നടപടികളിലേക്ക് കടന്നതും പിന്നീട് ഇന്നത്തേക്ക് പരിഞ്ഞതും. നാളെ വീണ്ടും സഭ സമ്മേളിക്കും.
കാര്യവിവര പട്ടിക ബന്ധപ്പെട്ട മന്ത്രിമാർ മേശപ്പുറത്തുവച്ചു. സബ്ജക്ട് കമ്മിറ്റി അധ്യക്ഷന്മാരായ മന്ത്രിമാർ റിപ്പോർട്ടുകളും അവതരിപ്പിച്ചു. 2022 ലെ സഹകരണ ഭേദഗതി ബിൽ മന്ത്രി വി എൻ വാസവനും അവതരിപ്പിച്ചു. സഭ ഇന്നത്തേക്ക് പിരിയുന്നതായി ചെയർ അറിയിച്ചു.
English summary;Opposition protest; The assembly is stop for today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.