കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ കഴിഞ്ഞ വർഷം അനുവദിച്ച റോയൽറ്റി എല്ലാ വർഷവും തുടരുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നെൽവയൽ സംരക്ഷിച്ച് നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെൽവയലുകൾ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് കൃഷിയോഗ്യമായ നെൽവയൽ ഉടമസ്ഥർക്ക് ഒരു ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുക എന്ന പദ്ധതി 2020 ‑21 വർഷത്തിൽ ആരംഭിച്ചത്.
നെൽകൃഷിയിൽ കർഷകർ തുടരുന്നതിന് നെൽകൃഷി ആദായകരമാകേണ്ടതുണ്ട്. അതിനാലാണ് കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറൊന്നിന് 2000 രൂപ നിരക്കിൽ റോയൽറ്റി എല്ലാവർഷവും ഒരു തവണ അനുവദിക്കുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
english summary;Paddy field royalty is paid every year: Minister of Agriculture
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.