21 December 2024, Saturday
KSFE Galaxy Chits Banner 2

മരചുവട് വേദിയാക്കി പളിയകുടി ബ്രാഞ്ച് സമ്മേളനം

Janayugom Webdesk
നെടുങ്കണ്ടം
March 2, 2022 8:49 am

മരച്ചുവട്ടില്‍ സമ്മേളനം ചേര്‍ന്ന് പളിയകുടി ബ്രാഞ്ച് സമ്മേളനം വ്യത്യസ്തമായി. പ്രത്യേകം ഹാളുകളില്‍ സമ്മേളനങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തിലാണ് തുറസ്സായ സ്ഥലത്ത് ഒരു വന്‍മരചുവട് ഒരു സമ്മേളന വേദിയായി മാറിയത്. മരത്തില്‍ തോരണങ്ങള്‍ കോര്‍ത്തും സമ്മേളന വേദിയ്ക്ക് ചുറ്റും മുളകളില്‍ പാര്‍ട്ടി കൊടി നാട്ടിയുമാണ് സമ്മേളന നഗരി അലങ്കരിച്ചത്. ചക്കുപള്ളം ലോക്കല്‍ കമ്മറ്റിയുടെ കീഴിലുള്ള ആദിവാസി കോളനിയിലെ കാട്ടിലെ വലിയ മരത്തിന്റെ ചുവടാണ് സമ്മേളനം ചേരുവാന്‍ തീരുമാനിച്ചത്. തുറസ്സായ സ്ഥലത്ത് ചേര്‍ന്നതിനാല്‍ ഒരു കെട്ടിടത്തിന്റെ ഉള്ളിലിക്കുന്ന ബുദ്ധിമുട്ട് തോന്നാതിരുന്നതിനാല്‍ സമ്മേളനം കഴിയുന്നതുവരെ എല്ലാവരും പൂര്‍ണ്ണമനസ്സോടെ പങ്കെടുത്തു. വാഴൂര്‍ സോമന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, വി.ജെ രാജപ്പന്‍, പി.എം മോഹനന്‍, ബിന്ദു, ഷിജോ എന്നിവര്‍ സംസാരിച്ചു. വിനീഷ് സെക്രട്ടറിയായും അസി.സെക്രട്ടറിയായി ശേഖറേയും തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Paliyaku­di Branch Con­fer­ence held under a tree as Venue

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.