11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 3, 2024

നവകേരളസദസിന് പണം നല്‍കരുതെന്ന് പത്തനംതിട്ട ഡിസിസി

Janayugom Webdesk
തിരുവനന്തപുരം
November 22, 2023 2:41 pm

നവകേരള സദസിന് പണം നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് തിരുവല്ല നഗരസഭ ഭരണസമിതിക്കും, കോണി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും പത്തനംതിട്ട ഡിസിസി നിര്‍ദ്ദേശം നല്‍കി. ജില്ലാ കോണ്‍ഗ്രസ് പ്രഡി‍ഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലാണ് തദ്ദേശ സ്ഥാപനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത് .

പണം നൽകാനുള്ള തീരുമാനം തീരുമാനം പാർട്ടി അച്ചടക്ക ലംഘനമെന്ന് ഭരണസമിതികളെ ഡിസിസി പ്രസിഡന്റ് അറിയിച്ചു. നഗരസഭാ കൗൺസിലും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയും ഉടൻ വിളിച്ചു ചേർക്കാൻ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരുവല്ല നഗരസഭയിലും കോന്നി ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത് പുനഃപരിശോധന തീരുമാനത്തിന് തിരിച്ചടിയാകും. നവ കേരള സദസ്സിന് തിരുവല്ല നഗരസഭ ആദ്യഘട്ടമായി അമ്പതിനായിരം രൂപ നൽകിയിട്ടുണ്ട്.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗമാണ് പണം നൽകാൻ തീരുമാനിച്ചത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസ്സിന് പണം അനുവദിക്കരുതെന്നാണ് കെപിസിസി നിർദ്ദേശം.

Eng­lish Summary:
Pathanamthit­ta DCC not to give mon­ey to Navak­er­ala Sadas

You mau also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.