തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
“പത്തൊൻപതാം നൂറ്റാണ്ട്” ൻെറ ഇരുപതാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിൻേറതാണ്. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിൻെറ സഹോദരീപുത്രിയാണ് വർഷ വിശ്വനാഥ്.
കൗമാരപ്രായത്തിൽ തന്നെ അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സാധാരണക്കാരോട് അനുകമ്പയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന ജാനകിയും സഹോദരി സാവിത്രി തമ്പുരാട്ടിയും ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തുന്ന നവോത്ഥാന പോരാട്ടങ്ങളെ മനസ്സു കൊണ്ട് പിന്തുണച്ചിരുന്നു.
മാറുമറച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും.. “സംഘകാലം” പോലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയെ വർഷ ഭംഗിയയായി അവതരിപ്പിച്ചിട്ടുണ്ട്. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “പത്തൊൻപതാം നൂറ്റാണ്ട്” 2022 ഏപ്രിലിലാണ് തീയറ്ററുകളിൽ എത്തുക.. സിജു വിൽസൺ നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ അൻപതിലേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.