July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

പെട്രോള്‍ ഡീസല്‍ വിലയിനിയും കുറയും; എണ്ണനികുതി കേന്ദ്രം കുറച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
May 22, 2022

എണ്ണവിലവര്‍ദ്ധന പണപ്പെരുപ്പത്തിന്റെ ആക്കം കൂട്ടിയെന്നും ലക്ഷ്യംവെച്ച നേട്ടം പാളിയതാണ് ഇപ്പോള്‍ വില കുറക്കുന്നതിലേക്ക് കേന്ദ്രസര്‍ക്കാറിനെ നയിച്ചതെന്നും റിപ്പോര്‍ട്ട്. ഉയര്‍ന്ന പെട്രോളിയം നികുതികള്‍ എനര്‍ജി ഇന്‍ഫ്ളേഷനും ഫുഡ് ഇന്‍ഫ്ളേഷനും വര്‍ധിപ്പിച്ചപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറം മുന്നേറിയ പണപ്പെരുപ്പം നിയന്ത്രിക്കാനായി ആര്‍ബിഐ നിരക്കുവര്‍ധിപ്പിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയ്ക്കാനല്ലാതെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇത് ഉതകില്ലെന്ന സത്യം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കിയതാണ് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കലിന് ആധാരമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എക്‌സൈസ് തീരുവയിലെ സ്വാഗതാര്‍ഹമായ കുറവ്, പണപ്പെരുപ്പം കുറക്കാന്‍ സഹായിക്കുമെന്നാണ് ഐസിആര്‍എയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായരുടെ പ്രതികരണം. പെട്രോളിയം നികുതികള്‍ വര്‍ധിപ്പിക്കുന്നത് പണപ്പെരുപ്പം കൂട്ടുകയും അതുവഴി ഇന്ത്യന്‍ രൂപയുടെ വിലയിടിക്കുകയും ചെയ്യും. എണ്ണ ഇറക്കുമതിക്കായി രാജ്യം കൊടുക്കേണ്ടി വരുന്ന അധികപണം പെട്രോളിയം നികുതിയില്‍നിന്നു സമാഹരിച്ചതിനേക്കാള്‍ വളരെ അധികമാണെന്നും, അത് സമ്പദ് വ്യവസ്ഥയെ ക്രമമായി തകര്‍ക്കുമെന്നുമുള്ള സത്യം കേന്ദ്രം മനസ്സിലാക്കിയതിനാല്‍ ഇനിയും എണ്ണനികുതിയില്‍ കുറവ് വരുത്തിയേക്കാമെന്നാണ് വിദഗ്ധാഭിപ്രായം.

Eng­lish sum­ma­ry; Petrol and diesel prices to go down; Cen­ter may reduce oil tax, reports say

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.