22 December 2024, Sunday
KSFE Galaxy Chits Banner 2

ഫോണ്‍ കോൾ വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിക്കണം: ടെലികോം വകുപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
December 25, 2021 9:56 am

ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കൾ ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവയ്ക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ് കോള്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നത്. വിവിധ സുരക്ഷാ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് സമയം വര്‍ധിപ്പിക്കാനുള്ള നീക്കം.

കോള്‍ ഡീറ്റെയില്‍ റെക്കോഡ്, എക്‌സ്‌ചേഞ്ച് ഡീറ്റെയില്‍ റെക്കോഡ്, ഒരു നെറ്റ് വര്‍ക്കില്‍ എക്‌സ്‌ചേഞ്ച് ചെയ്ത ആശയവിനിമയങ്ങളുടെ ഐപി ഡീറ്റെയില്‍ റെക്കോഡ് എന്നിവ രണ്ട് വര്‍ഷം വരെയോ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചുവയ്ക്കണം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. മിക്ക കേസ് അന്വേഷണങ്ങളും ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതിനാല്‍ വിവരങ്ങള്‍ ഒരു വര്‍ഷം കഴിഞ്ഞാലും തങ്ങള്‍ക്ക് ആവശ്യം വന്നേക്കുമെന്ന് വിവിധ സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

ENGLISH SUMMARY:Phone call infor­ma­tion should be kept for up to two years: Depart­ment of Telecom
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.