June 3, 2023 Saturday

Related news

June 2, 2023
June 1, 2023
May 30, 2023
May 28, 2023
May 28, 2023
May 27, 2023
May 26, 2023
May 26, 2023
May 25, 2023
May 23, 2023

തിരുവനന്തപുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി രക്ഷപ്പെട്ടു: ഓടിച്ചിട്ട് പിടിച്ച് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
February 22, 2023 12:37 pm

തിരുവനന്തപുരത്ത് രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് അഴിച്ചു കൊടുത്ത സമയത്താണ് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചത്. തുടര്‍ന്ന്  ഒരു വീടിന്റെ ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു.

വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ്. മുമ്പ് നെയ്യാർ ഡാം ഓപ്പൺ ജയിലിൽ നിന്നും ചാടിയ രണ്ട് പ്രതികളിൽ ഒരാളാണ് ഇയാൾ. ഒളിവിലായിരുന്നു ഇയാളെ ഒരു വര്‍ഷത്തിന് ശേഷമായിരുന്നു പൊലീസിന് പിടികൂടാൻ കഴിഞ്ഞത്.

Eng­lish Sum­ma­ry: poc­so mur­der case accused tries to escape from police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.