23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 19, 2024
November 19, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 5, 2024
November 1, 2024
November 1, 2024

വ്യാജ രസീത് ഉപയോഗിച്ച് പണം പിരിച്ചവര്‍ പൊലീസ് പിടിയിലായി

Janayugom Webdesk
കൊല്ലം
November 2, 2021 7:46 pm

തൊഴിലാളി സംഘടനയുടെ വ്യാജ രസീത് ഉപയോഗിച്ച് പണം പിരിച്ച രണ്ട് പേര്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം പളളിക്കല്‍ വില്ലേജില്‍ കെ കെ കോണം വാര്‍ഡില്‍ കോണത്ത് വീട്ടില്‍ അല്‍ അമീന്‍ (40), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജില്‍ വലിയവിള വടക്കേകുന്നത്ത് വീട്ടില്‍ അപ്പുക്കുട്ടന്‍ മകന്‍ മണിയപ്പന്‍ (61) എന്നിവരാണ് പൊലീസ് പിടിയിലായത്. ശക്തികുളങ്ങര കല്ലുപ്പുറത്തുളള ഐസ് പ്ലാന്‍റില്‍ ആള്‍ ഇന്‍ഡ്യ സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ എന്ന സംഘടനയുടെ പേരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമുളള വ്യാജ രസീതും നോട്ടീസും ഉപയോഗിച്ച് പണപ്പിരിവിന് എത്തുകയായിരുന്നു.

ആയിരം രൂപാ രസീത് എഴുതി നല്‍കി പണം ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്ലാന്‍റിലെ ജീവനക്കാരനോട് സിപിഐഎം തൊഴിലാളി സംഘടനയാണെന്ന് പറഞ്ഞാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. പ്ലാന്‍റിലെ മാനേജര്‍ തിരികെ വന്ന് രസീത് പരിശോധിച്ചതില്‍ വ്യാജ സംഘടനയാണെന്ന് തിരിച്ചറിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ ശക്തികുളങ്ങര നിന്നും പിടികൂടി. പരിശോധനയില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവര്‍ പിരിവ് നടത്തിയതായി വ്യക്തമായി. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിജൂ യൂ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, ഷാജഹാന്‍, എഎസ്സ്ഐമാരായ സുനില്‍കുമാര്‍, അനില്‍കുമാര്‍ എസ്‌സിപിഒമാരായ ബിജൂ, ശ്രീലാല്‍ സിപിഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ENGLISH SUMMARY: Police have arrest­ed those who used fake receipts to col­lect money
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.