26 April 2024, Friday

Related news

April 25, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിപ്ലവം തുടരുന്നു; നേതൃത്വത്തിന് തലവേദനയായി ഡിസിസി അധ്യക്ഷ പ്രഖ്യാപനം

Janayugom Webdesk
കോഴിക്കോട്
August 26, 2021 9:14 pm

കോണ്‍ഗ്രസില്‍ ഡിസിസി അധ്യക്ഷന്‍മാരെ നാളെ പ്രഖ്യാപിക്കാനിരിക്കെ നേതാക്കള്‍ക്കെതിരായ പോസ്റ്റര്‍ വിപ്ലവം തുടരുന്നു. സംസ്ഥാനത്തെ മിക്ക ഡിസിസി ഓഫീസുകള്‍ക്കു മുമ്പിലും ഗ്രൂപ്പ് തിരിഞ്ഞ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയാണ്. എം കെ രാഘവൻ എംപിക്കും കെ പ്രവീൺകുമാറിനുമെതിരെ ഇന്ന് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ എ ഗ്രൂപ്പുകാര്‍ പോസ്റ്റർ പതിച്ച് പ്രതിഷേധിച്ചു. കെ പ്രവീൺ കുമാറിനെ ഡിസിസി പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.

അഴിമതി വീരനെയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ് കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടതെന്നും, എം കെ രാഘവന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കണമെന്നും പോസ്റ്ററിൽ പറയുന്നു. എ ഗ്രൂപ്പിന്റെ കൈവശമുള്ള ജില്ലയാണ് കോഴിക്കോട്. തിരുവനന്തപുരത്തും കൊച്ചിയിലും തങ്ങൾക്ക് അവസരം നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട് കിട്ടിയേ തീരൂവെന്നാണ് എ ഗ്രൂപ്പിന്റെ അവകാശവാദം. എന്നാൽ ഇവർക്ക് ഉയർത്തിക്കാട്ടാൻ മികച്ച നേതാവില്ലെന്നതാണ് വലിയ വെല്ലുവിളി. ഐ ഗ്രൂപ്പ് നേതാവായ പ്രവീൺ കുമാറിനെ കെ മുരളീധരൻ എംപിയാണ് നിർദ്ദേശിച്ചത്.

അതേസമയം ഗ്രൂപ്പ് തർക്കങ്ങൾ കടുത്തതോടെ കടുത്ത വിമർശനവുമായി കെ സുധാകരനും രംഗത്തെത്തിയിട്ടുണ്ട്.

Eng­lish sum­ma­ry: poster against M K rakha­van and k praveenkumar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.