27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 26, 2025
April 22, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 18, 2025

വാജ്പേയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച രാഹുലിന്‍റെ നടപടിയില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2022 11:25 am

ഭാരത് ജോഡോയാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മുന്‍പ്രധാനമന്ത്രിയും, മുന്‍ബിജെപി പ്രസിഡന്‍റുമായ അത്തല്‍ബിഹാരി വാജ്പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതില്‍ കോണ്‍ഗ്രസില്‍ വന്‍പ്രതിഷേധം .യാത്ര ഡല്‍ഹിയിലെത്തിയപ്പോള്‍ വജ്പേയ് സ്മാരകമായ സദൈവ് അടലില്‍എത്തിയാണ് രാഹുല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഇതാണ് പാര്‍ട്ടിയില്‍ ഭുരീപക്ഷത്തിന്‍റേയും അതൃപ്തി ഉണ്ടായിരിക്കുന്നത്.ബിജെപിയുടേയും,സംഘപരിവാര്‍ ആശയങ്ങളുടേയും മുഖ്യഉപദേഷ്ടാവായ രാഷട്രീയ മേധാവിയെ ആദരിക്കുന്നത് ശരിയല്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. വാജ്പേയ് ബ്രട്ടീഷ് ചാരനായിരുന്നുവെന്ന് എഐസിസിസി കോര്‍ഡിനേറ്റര്‍ ഗൗരവ് പന്തിട്വീറ്റ് ചെയ്തു.1942‑ൽ വാജ്‌പേയി ആർഎസ്‌എസിന്റെ വിവിധ അംഗങ്ങളെപ്പോലെ ബ്രിട്ടീഷ് ചാരനായിരുന്നു. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ജനക്കൂട്ടത്തെ ഇളക്കിവിടാൻ അദ്ദേഹം ഒരു ദൗത്യം നടത്തിട്വീറ്റില്‍ പറയുന്നു

Eng­lish Summaary:
Protest in Con­gress over Rahul’s act of pay­ing trib­ute to Vajpayee

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.