26 April 2024, Friday

രാജ്യസഭാ എംപിയായി പി ടി ഉഷ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Janayugom Webdesk
July 19, 2022 10:52 am

പി ടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളാകും.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

ക്രിക്കറ്റ് തരാം ഹർഭജൻ സിംഗ്, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി എന്നിവരും മറ്റ് 25 ഓളം നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. പി ടി ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവർക്ക് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.

Eng­lish summary;PT Usha will take oath as Rajya Sab­ha MP today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.