16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
July 28, 2024
July 13, 2024
June 23, 2024
May 21, 2024
May 21, 2024
May 10, 2024
April 22, 2024
March 27, 2024
March 25, 2024

ഗവർണറുടെ സമീപനം പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല: കാനം

Janayugom Webdesk
തളിപ്പറമ്പ്
November 13, 2022 9:36 pm

എല്ലാ കാര്യത്തിലും ഇടങ്കോലിടൽ നയം സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഗവർണറുടെ സമീപനം കേരളത്തിലെ പൊതു സമൂഹം ഒരിക്കലും അംഗീകരിക്കുകയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കർഷക-അധ്യാപക പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന പരിയാരം കിട്ടേട്ടന്റെ ഓർമ്മയ്ക്കായി ദേശീയപാതയിൽ പരിയാരം ഹൈസ്കൂളിന് സമീപം നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ കാലത്ത് പുരോഗമന വീക്ഷണമുള്ള വ്യക്തിയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ഭരണ നിർവഹണം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട ഒരു റോളല്ല അദ്ദേഹം ഇന്ന് നിർവ്വഹിക്കുന്നത്. എല്ലാ കാര്യത്തിലും തർക്കമുണ്ടാക്കുന്ന ഇടങ്കോലിടൽ നയമാണ് അദ്ദേഹം സ്വീകരിക്കുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയും നിയമനിർമാണ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ട് ഇന്ന് തകർക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ ബഹുജന പ്രസ്ഥാനങ്ങൾ അതിനെതിരെയുള്ള ഉജ്ജ്വലമായ പോരാട്ടത്തിലാണിന്ന്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിക്കുന്ന കേന്ദ്ര ഭരണകൂടത്തെയും അതിന്റെ ഏജന്റായി പ്രവർത്തിക്കുന്ന ഗവർണറെയും നേരിടാൻ തന്നെയാണ് നമ്മുടെ തീരുമാനം.

ഇത്തരം പുതിയ പ്രശ്നങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പൂർണമായ ഐക്യത്തോടെ പ്രതിസന്ധിയെ മുറിച്ചു കടക്കാൻ ശക്തിയുള്ള പ്രസ്ഥാനമായി ഇതിനെ മാറ്റണമെന്ന ആശയമാണ് സിപിഐ സമ്മേളനങ്ങൾ മുന്നോട്ട് വെച്ചത്. പരിയാരം കിട്ടേട്ടനെ പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ പ്രവർത്തനവും അവരുടെ സാമൂഹ്യ ഇടപെടലുകളും നമ്മളുടെ പ്രസ്ഥാനത്തെ ഏറെ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ടെന്നും ഇനിയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശക്തി പുതുതലമുറക്ക് ഉണ്ടാവട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കീഴേടത്ത് നാരായണൻ നമ്പ്യാർ സ്മാരക ഹാൾ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ: പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവർത്തകരായ കെ പി കേളു നായർ, പയ്യന്നൂർ പി ആനന്ദ്, കെ വി ബാലകൃഷ്ണ മാരാർ, എം വി ചന്ദ്രൻ, കെ തങ്കമണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം സെക്രട്ടറി പി കെ മുജീബ് റഹ്‌മാന്‍ സ്വാഗതവും സി ദാമോദരന്‍ നന്ദിയും പറഞ്ഞു.

Eng­lish Summary:Public will nev­er accept Gov­er­nor’s approach: Kanam
You may also like this video

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.