16 November 2025, Sunday

Related news

November 5, 2025
September 18, 2025
August 24, 2025
June 8, 2025
May 19, 2025
May 18, 2025
May 5, 2025
May 4, 2025
February 21, 2025
January 4, 2025

രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി

webdesk
കോട്ടയം
July 20, 2023 8:26 am

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തി. നെടുമ്പാശേരിയില്‍ എട്ടുമണിയോടെ എത്തിയ രാഹുല്‍ കൊച്ചിയിലെ ഹോട്ടലില്‍ വിശ്രമിക്കും. ഇവിടെനിന്ന് പുതുപ്പള്ളി പള്ളിയിലെത്തിയാണ് അദ്ദേഹം ഉമ്മന്‍ചാണ്ടിക്ക് അന്ത്യയാത്ര നേരുക.

വിലാപയാത്ര ഇപ്പോള്‍ ചിങ്ങവനത്ത് എത്തി. ഇനിയും മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും കോട്ടയം ഡിസിസിയിലും തിരുനക്കരയിലും എത്തുക. സംസ്‌കാര ചടങ്ങിന്റെ സമയം കണക്കാക്കിയായിരിക്കും രാഹുല്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നത്‌.

മരണവാര്‍ത്തയറിഞ്ഞ ഉടനെ അമ്മ സോണിയാ ഗാന്ധിക്കൊപ്പം ബംഗളൂരുവിലെ മുന്‍ മന്ത്രി ടി ജോണിന്റെ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചിരുന്നു. രാഹുലിന് കേരളത്തില്‍ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ഉമ്മന്‍ ചാണ്ടി.

രാഹുല്‍ പങ്കെടുത്ത പൊതുസമ്മേളനവേദിയില്‍ ഉമ്മന്‍ ചാണ്ടി പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ ജനങ്ങളാകെ ഇളകിമറിഞ്ഞ് അഭിവാദ്യം ചെയ്തിരുന്നു. ഇതുകണ്ട് വേദിയിലിരുന്ന് രാഹുല്‍ ഗാന്ധി I Love You Ommen­ji എന്ന് ഉറക്കെ വിളിച്ചുപറഞ്ഞത് വാര്‍ത്തയായിരുന്നു.

Eng­lish Sum­ma­ry: rahul gand­hi in nedumbassery
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.