ഇഡിയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സികളോ തന്നെഭയപ്പെടുത്തിയാല്‍ ഒരു തരത്തിലും ബാധിക്കില്ലെന്ന്കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ പറഞ്ഞു. എന്റെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് അക്കാര്യം കൃത്യമായി മനസ്സിലായിട്ടുണ്ടാവും. കോണ്‍ഗ്രസിന്റെ ഒരു നേതാവിനെ പോലും ആര്‍ക്കും ഭയപ്പെടുത്താനോ ആര്‍ക്കും സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം അഞ്ചാം ദിനത്തില്‍ 12 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്.
അര്‍ധ രാത്രി വരെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. രാവിലെ പതിനൊന്നേകാലോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ എത്തിയത്. മൂന്ന് ദിവസങ്ങളിലായി 27 മണിക്കൂറാണ് രാഹുലിനെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തത്. അതേസമയം അഗ്നിപഥ് പദ്ധതിയെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി എപ്പോഴും പറയുന്ന കാര്യമാണ് വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍. എന്നാല്‍ ഇപ്പോള്‍ റാങുമില്ല പെന്‍ഷനുമില്ലെന്നും രാഹുല്‍ പരിഹസിച്ചു. യുവാക്കള്‍ കഷ്ടപ്പെട്ട് പണിയെടുത്ത ശേഷം വീട്ടിലേക്ക് പോകേണ്ട അവസ്ഥയുണ്ടാവും. അവര്‍ വിരമിച്ച് കഴിഞ്ഞാല്‍, യാതൊരു തൊഴിലും കിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
ഈ രാജ്യത്തെ സൈന്യത്തെ ബിജെപി ദുര്‍ബലമാക്കുകയാണ്. എന്നിട്ട് അവര്‍ പറഞ്ഞ് നടക്കുന്നു ഞങ്ങള്‍ ദേശീയവാദികളാണെന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം. യഥാര്‍ത്ഥ രാജ്യസ്‌നേഹമാണ് രാജ്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടതെന്ന് യുവജനങ്ങള്‍ക്ക് അറിയാം. ആ സ്‌കീം പിന്‍വലിക്കുമെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് അഗ്നിപഥ് സ്‌കീമും പിന്‍വലിക്കേണ്ടി വരും. നേരത്തെ കാര്‍ഷിക നിയമം പിന്‍വലിച്ച് ഓര്‍മയുണ്ടല്ലോ എന്നും രാഹുല്‍ പറഞ്ഞു. ഇഡി തന്നെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് തന്നെ പിന്തുണയ്ക്ക് പ്രവര്‍ത്തകരോട് നന്ദി പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന എല്ലാവരും തനിക്കൊപ്പമുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലാണ്.
ഈ സര്‍ക്കാര്‍ രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണ്. ചെറുകിട‑ഇടത്തരം ബിസിനസുകളെ അവര്‍ തകര്‍ത്ത് കളഞ്ഞുവെന്നു രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയ എംപിമാരെയും എംഎല്‍എമാരെയും അടക്കം രാഹുല്‍ അഭിസംബോധന ചെയ്തു.ണ്ടോ മൂന്നോ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതി കൊടുത്തിരിക്കുകയാണ് പ്രധാനമന്ത്രി. യുവാക്കള്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ അവസാന അത്താണിയായിരുന്ന സൈന്യത്തിലേക്കുള്ള വാതിലും കേന്ദ്ര സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. ചൈനീസ് സൈന്യം നമ്മുടെ മണ്ണിലാണ്.
സൈന്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ ഈ സര്‍ക്കാര്‍ അവരെ ദുര്‍ബലമാക്കുകയാണ്. അത് രാജ്യത്തെ ദുര്‍ബലമാക്കും. പക്ഷേ ഇതൊക്കെ ചെയ്തിട്ടും അവര്‍ സ്വയം വിളിക്കുന്നത് ഞങ്ങള്‍ ദേശീയവാദികളാണെന്നാണ്. കാര്‍ഷിക നിയമം മോഡി പിന്‍വലിക്കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് സംഭവിച്ചു. ഈ പദ്ധതിയും മോഡിക്ക് പിന്‍വലിക്കേണ്ടി വരും. രാജ്യത്തെ യുവജനത ഞങ്ങള്‍ക്കൊപ്പമാണെന്നും രാഹുല്‍ പറഞ്ഞു.
English Summary: Rahul Gandhi says there will be no intimidation by thunder
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.