May 28, 2023 Sunday

Related news

May 22, 2023
May 21, 2023
May 2, 2023
April 30, 2023
April 29, 2023
April 26, 2023
April 24, 2023
April 22, 2023
April 22, 2023
April 20, 2023

രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണം; നോട്ടീസ്‌ നല്‍കി പട്ന കോടതി

Janayugom Webdesk
പട്ന
March 30, 2023 10:32 am

പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്‌. ഏപ്രിൽ പന്ത്രണ്ടിന് നേരിട്ട് ഹാജരായി മൊഴി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യം. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. 2019 ല്‍ നല്‍കിയ പരാതിയിലാണ് പട്‌ന കോടതി ഇപ്പോള്‍ രാഹുലിന് നോട്ടീസ് നല്‍കിയത്. കേസില്‍ സുശീല്‍മോദിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുശീല്‍മോദി ഇതുമായി ബന്ധപ്പെട്ട തെളിവുകളും നല്‍കിയിട്ടുണ്ട്.അതേസമയം മോദി പരാമർശത്തിലെ ശിക്ഷയ്‌ക്കെതിരെ ഉടൻ അപ്പീൽ നൽകാനാണ് കോൺഗ്രസ് തീരുമാനം. 

Eng­lish Summary;Rahul Gand­hi should appear in per­son; Pat­na court issued notice

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.