28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 26, 2025
April 22, 2025
April 18, 2025
April 16, 2025
April 15, 2025
April 15, 2025
April 14, 2025
April 10, 2025
April 10, 2025

രാഹുലിന്‍റെ പിന്മാറ്റം;പാര്‍ട്ടി പ്രസിഡന്‍റ്സ്ഥാനം കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 22, 2022 4:24 pm

പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലന്നു രാഹുല്‍ഗാന്ധി അറിയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് പാര്‍ട്ടി തിരഞ്ഞെടുപ്പ് വെല്ലിവിളിയായി മാറിയിരിക്കുന്നു. പാര്‍ടടി സംഘടനയുടെ പ്രാരംഭം തലം മുതലുള്ള തിരഞെ‍ുടപ്പുകള്‍ ആഗസ്റ്റ് 20കൊണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 21നും സെപ്ററംബര്‍ 20 ഇടയില്‍ നടക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പല പ്രാവശ്യവും സമ്മര്‍ദ്ദം ചെലുത്തിയിട്ടും രാഹുല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിമുഖത കാട്ടിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പൂര്‍ണ്ണമായി ഒരുക്കങ്ങള്‍ നടത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാകാത്ത സാഹഹചര്യത്തില്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കുലം എല്ലാ പരാജയപ്പെടുകയാണെന്നുള്ള വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്.

തങ്ങളുടെ കുടുംബത്തില്‍ നിന്നല്ലാതെ ഒരാള്‍ പ്രസിഡന്‍റാകണമെന്ന രാഹുലിന്‍റെ നിലപാടാണ് പ്രിയങ്കയെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നും തടയുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ സോണിയാ ഗാന്ധി ഈ സ്ഥാനം വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സോണിയയുടെ സ്ഥാനത്ത് ഗാന്ധിയല്ലാത്ത ഒരാൾ ആ സ്ഥാനം വഹിക്കണമെന്നും രാഹുൽ ആവശ്യപ്പെടുന്നു.അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ സോണിയാ ഗാന്ധി ഈ സ്ഥാനം വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സോണിയയുടെ സ്ഥാനത്ത് ഗാന്ധിയല്ലാത്ത ഒരാൾ ആ സ്ഥാനം വഹിക്കണമെന്നും രാഹുൽ ആവശ്യപ്പെടുന്നു.

രാഹുലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി വൃത്തങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നു. രണ്ടാമത്തെ നിര്‍ദ്ദേശമായി പ്രിയങ്കയെ പരിഗണിക്കുന്നു. ഇല്ലെങ്കില്‍ പാര്‍ട്ടി ഐക്യത്തിനായി 2024വരെ തുടരാന്‍ സോണിയഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.തർക്കം തുടർന്നാൽ അശോക് ഗെഹ്‌ലോട്ട്, മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാൽ, കുമാരി ഷൈലജ, മുകുൾ വാസ്‌നിക് തുടങ്ങിയ നേതാക്കളിൽ ഒരാളുടെ പേരുകൾ അംഗീകരിക്കാനുള്ള ശ്രമമുണ്ടായേക്കും.

സാങ്കേതികമായി ഞായറാഴ്ച തന്നെ ആരംഭിച്ച കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ സമയപരിധി കണക്കിലെടുത്ത് ഗാന്ധി കുടുംബത്തിന് അടുത്ത കുറച്ച് ദിവസങ്ങൾ വളരെ നിർണായകമാണ്. ഇതിനിടയില്‍ ശശിതരൂരിന്‍റെ പേരും ഉയര്‍ന്നു വരുന്നു.അതിനിടെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് സെപ്റ്റംബർ 7 ന് ‘ഭാരത് ജോഡോ യാത്ര’ ആരംഭിക്കാനും 148 ദിവസം നീണ്ടുനിൽക്കുന്ന മാർച്ച് കശ്മീരിൽ അവസാനിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നു.

അഞ്ച് മാസത്തെ യാത്ര 3,500 കിലോമീറ്റർ ദൂരവും 12 ലധികം സംസ്ഥാനങ്ങളും പിന്നിടും. എല്ലാ ദിവസവും 25 കിലോമീറ്റർ ദൂരമാണ് പദയാത്ര (മാർച്ച്) പിന്നിടുക. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന പദയാത്രകൾ, റാലികൾ, പൊതുയോഗങ്ങൾ എന്നിവ യാത്രയിൽ ഉൾപ്പെടും.

ഈ വർഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കായി പാർട്ടി അണികളെ അണിനിരത്താനുള്ള ശ്രമമായാണ് യാത്രയെ കാണുന്നത്.സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി, 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രം തയ്യാറാക്കാൻ രാഹുൽ ഗാന്ധി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തും

Eng­lish Sum­ma­ry: Rahul’s with­draw­al; the par­ty pres­i­den­cy becomes a chal­lenge for the Congress

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.