രാജ്യത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ 12 സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് അടങ്ങിയ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ജമ്മുകശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. കൂടാതെ ജനുവരി നാലിനും അഞ്ചിനുമിടയില്‍ ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും അഞ്ചാം തീയതി വരെ മഴ ലഭിക്കും.
English Summary: Rain forecast for 12 states and Union Territories for next five days
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.