30 April 2024, Tuesday

മഴക്കെടുതി: എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു, കണ്ണൂരിലും തൃശൂരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Janayugom Webdesk
തിരുവനന്തപുരം
July 4, 2023 7:27 pm

മഴക്കെടുതിയെ നേരിടാൻ എല്ലാ ജില്ലകളിലും കണ്ട്രോൾ സെന്ററുകൾ തുറന്നതായി മന്ത്രി കെ രാജൻ. ശക്തമായ മഴ തുടരുകയാണ്, എങ്കിലും എല്ലാ മുൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അദ്ദേഹം തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം പ്രവർത്തകരോട് പറഞ്ഞു. അനാവശ്യമായ ആശങ്ക ഉണ്ടാക്കുന്നതിൽ നിന്നും നവമാധ്യമങ്ങൾ മാറിനിൽക്കണമെന്നും അല്ലെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ കാലത്തെ വീഡിയോ പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയങ്ങൾ ഉണ്ടാക്കാൻ ചില ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.

കാലവർഷം ശക്തി പ്രാപിച്ചതോടെ സുരക്ഷാ ഒരുക്കത്തിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു ബറ്റാലിയൻ സംഘം പത്തനം തിട്ടയിൽ എത്തി. 27 പേരടങ്ങുന്ന സംഘമാണ് ചെന്നൈ ആർക്കോണത്തു നിന്നും തിരുവല്ലയിലെത്തിയത്. രക്ഷാ പ്രവർത്തനത്തിന് ഇവരുടെ സേവനം ലഭ്യമാക്കും. നാലു രക്ഷാ ബോട്ടുകൾ , മൂന്നു വാഹനങ്ങൾ , കെട്ടിടവും ട്ടുണ്ടട്ടുണം ട്ടുണ്ട്ട്ടുണ്ട്മറ്റും തകർന്നു വീണാൽ മുറിച്ചു മാറ്റുന്നതിനുൾപ്പെടെയുള്ള ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്.

കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം — മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ (CWC) നൽകിയിട്ടുണ്ട്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

കണ്ണൂരിൽ അതി ശക്ത മഴ തുടരുന്നു. ജില്ലയിൽ പലയിടത്തും വെളളം കയറി. ഒട്ടേറെ വീടുകൾ തകർന്നു. കടലേറ്റം രൂക്ഷമാണ്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രതപാലിച്ചുവരികയാണ്. തീര പ്രദേശങ്ങളിൽ കടലേറ്റ സാധ്യത മുന്നിൽ കണ്ട് ദുരിത ബാധിതരെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്, ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകളും ഒരുക്കിയിട്ടുണ്ട്. മുഴപ്പിലങ്ങാട് തെങ്ങ് വീണ് വീടിന് കേട് പറ്റി,കോളയാട് പുന്നപ്പാലത്ത് വീട്ടുമതിൽ ഇടിഞ്ഞ് വീണ് കടയ്ക്കൽ നാരായണി എന്നവരുടെ വീടിന് സാരമായ കേടുപറ്റി . ഇന്നെലെ തലശ്ശേരി താലൂക്കിലെ പടുവിലായിയിൽ ഒരു വീട് പൂർണ്ണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു.ചാമ്പാട് കുശലകുമാരിയുടെ വീടാണ് പൂർണ്ണമായും തകർന്നത്.തളിപപ്പറമ്പ് , പയ്യന്നൂർ താലൂക്കുകളിൽ ഓരോ വീടുകൾ ഭാഗികമായി തരകർന്നു.കണ്ണൂർ ആസ്പത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണ് ബസ് തകർന്നു ആളപായമില്ല. നഗരത്തിൽ നിന്ന സീവേജ് പ്ലാന്റിലേക്ക മലിന ജല പൈപ്പ് കടന്നു പോവുന്ന റോഡുകളിൽ വലിയ ഗർത്തം രൂപപ്പെട്ടു. ജെ.എസ്.പോൾ താളിക്കാവ് റോഡിൽ ഗതാഗതം നിർത്തിവെച്ചു.പലയിടത്തും റോഡിന് നടുവിൽ വലിയ കുഴി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹച്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.അങ്കണവാടി, സി.ബി.എസ്.സി., ഐ.സി.എസ്.സി.സ്കൂളുകള്‍ മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.അവധി മുലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖല വഴിയുള്ള അവശ്യ സര്‍വ്വീസ് ഒഴികെയുള്ള വാഹന ഗതാഗതം രാത്രി 10 മണിമുതല്‍ നിരോധിച്ച് കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ക്വാറി, ക്രഷര്‍, മൈനിംഗ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ഈ മാസം എഴ് വരെയാണ് നിരോധനം.

Eng­lish Sum­ma­ry: Rains: Con­trol rooms open in all dis­tricts, hol­i­days for edu­ca­tion­al insti­tutes in Kan­nur and Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.